കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിഎയുടെ വികസനനേട്ടം പ്രചരിപ്പിക്കാൻ ബിജെപി: യുപിയിൽ ജൻ ആശിർവാദ് യാത്രകൾ, തന്ത്രങ്ങൾ മെനഞ്ഞ് നഡ്ഡ

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ വോട്ട് ബാങ്കുകൾ സുരക്ഷിതമാക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പ്രദേശിക തലത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആശിർവാദ് യാത്രകൾ സംഘടിപ്പിക്കാനാണ് നീക്കം. കൂടാതെ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ജനങ്ങളുടെ ആശിർവാദം ഏറ്റുവാങ്ങുകയുമാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഉത്തർപ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ അടക്കം യാത്രയിൽ പങ്കാളികളാവും.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്ററിൽ പിന്തുടരുന്ന നേതാവ്; ഏഴ് കോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദിലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്ററിൽ പിന്തുടരുന്ന നേതാവ്; ഏഴ് കോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

1

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'ജൻ ആശിർവാദ് യാത്രകൾ' നടത്താൻ സംസ്ഥാനത്തെ കേന്ദ്ര മന്ത്രിമാരോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് പകുതിയോടെ യാത്രകൾ ആരംഭിക്കുമെന്നും പാവപ്പെട്ട ജനങ്ങൾക്ക് പ്രശ്നങ്ങളില്ലാതെ റേഷൻ വിതരണം ചെയ്യുമെന്നും സൌജന്യ കൊവിഡ് വാക്സിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ അതിഥി തൊഴിലാളികൾക്ക് വിവിധ പദ്ധതികളിലൂടെ പുനരധിവാസം ഉറപ്പാക്കാനും നിർദേശമുണ്ട്.

2


അയോധ്യയിൽ ഒരുങ്ങുന്ന രാമക്ഷേത്ര നിർമാണം, ജെവാർ വിമാനത്താവളം, എക്സ്പ്രസ് ഹൈവേകൾ, സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാന വികസനം എന്നിവയും ജൻ ആശിർവാദ് യാത്രയിൽ ബിജെപി ഉയർത്തിക്കാണിക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തിയ വികസന പ്രവർത്തനങ്ങൾ പരമാവധി ഉയർത്തിക്കാണിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ വിളിച്ച് ചേർത്ത യോഗത്തിൽ നൽകിയ നിർദേശം.

3

സംസ്ഥാനത്തെ മൂന്ന് മേഖലകളിലെ എംഎൽഎമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ജനങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും യോഗത്തിൽ നദ്ദ വിശദീകരിച്ചു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് സംവദിക്കാനും പാർട്ടി പ്രവർത്തകരുമായി നിരന്തരം ബന്ധം പുലർത്താനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

4

സർക്കാർ ഏറ്റെടുക്കുന്ന വികസന സംരംഭങ്ങളെക്കുറിച്ചുള്ള ഒരു ലഘുലേഖയും യോഗി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഈ ലഘുലേഖ ഉത്തർപ്രദേശിലെ പാർട്ടി എംപിമാർക്ക് നൽകുകയും കൂടാതെ യാത്രയ്ക്കിടെ ജനങ്ങൾക്കിടയിൽ വ്യാപകമായി വിതരണം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ പരമാവധി സമയം ചെലവഴിക്കാനും ദില്ലിയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

5

യാത്രയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അവരെ പാർട്ടി നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടി നിയമസഭാംഗങ്ങളിൽ നിന്ന് സ്വതന്ത്രമായി നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിക്കാൻ ബിജെപി എംപിമാരോട് ആവശ്യപ്പെടുന്നത് ഇതാദ്യമാണ്.

6


സംസ്ഥാനത്ത് വിശാലമായ രീതിയിൽ പ്രചാരണം നടത്തി സിറ്റിംഗ് എംഎൽഎമാരുടെ അപര്യാപ്തതകൾ മറച്ചുവെക്കാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്. ബുധനാഴ്ച നടന്ന ഉത്തർപ്രദേശിലെ പടിഞ്ഞാറൻ, കാൺപൂർ, ബ്രജ് മേഖലകളിൽ നിന്നുള്ള 40 ഓളം ബിജെപി എംപിമാരാണ് പങ്കെടുത്തത്. അതേസമയം, അവധ്, കാശി, ഗോരഖ്പൂർ എന്നീ മൂന്ന് മേഖലകളിൽ നിന്നുള്ള എംപിമാരെ പങ്കെടുപ്പിക്കുന്നതിനായി വ്യാഴാഴ്ച സമാനമായ യോഗം വിളിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam

English summary
Ahead of 2022 UP Assembly elections BJP to organize 'Jan Ashirwad Yatras' in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X