കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ബിഎസ്പിക്ക് തിരിച്ചടി; പാര്‍ട്ടി അധ്യക്ഷന്‍ ആര്‍ജെഡിയില്‍; സ്വാഗതം ചെയ്ത് തേജസ്വി യാദവ്

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടായി ബിഎസ്പിക്ക് കനത്ത തിരിച്ചടി. ബിഎസ്പി ബീഹാര്‍ സംസ്ഥാന അധ്യക്ഷന്‍ ഭരത് ബിന്ദ് പാര്‍ട്ടി വിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ബിന്ദിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചു. ബീഹാറില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി ബിഎസ്പിയും ആര്‍എസ്എല്‍പിയും ചേര്‍ന്ന് സഖ്യം രൂപീകരിച്ച സാഹചര്യത്തിലാണ് ബിന്ദ് ബിഎസ്പി വിടുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. ആര്‍എസ്എല്‍പി നേതാവ് ഉപേന്ദ്ര കശ്വാഹയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടാണ് സഖ്യം പ്രഖ്യാപിച്ചത്.

ആര്‍ജെഡിക്കൊപ്പം

ആര്‍ജെഡിക്കൊപ്പം

തേജസ്വി യാദവാണ് ബിന്ദിന് പാര്‍ട്ടി അംഗത്വം നല്‍കികൊണ്ടുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു പുതിയ ബീഹാര്‍ നിര്‍മ്മിക്കുന്നതിനും യുവ ജന വിരുദ്ധ എന്‍ഡിഎ സഖ്യത്തെ ബീഹാറില്‍ നിന്നും നീക്കുന്നതിനുമായി ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ബിന്ദ് ആര്‍ജെഡിക്കൊപ്പം ചേരുകയാണെന്നും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.

 സഖ്യം

സഖ്യം

ബിഎസ്പിയേയും ആര്‍എസ്എല്‍പിയേയും കൂടാതെ ജന്‍വാദി പാര്‍ട്ടിയും സഖ്യത്തിന്റെ ഭാഗമാണ്. മായാവതി തന്നെയാണ് സഖ്യത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ബീഹാറിനെ പ്രളയത്തില്‍ നിന്നും മറ്റു ദുരന്തങ്ങളില്‍ നിന്നും സഖ്യത്തിന് കഴിയുമെന്നായിരുന്നു മായാവതിയുടെ പ്രഖ്യാപനം. എന്നാല്‍ അതിനിടെയാണ് ബിഎസ്പി പ്രസിഡണ്ടിന്റെ രാജി.

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം

ഭരത് ബിന്ദിന്റെ ആര്‍ജെഡി പ്രവേശനം ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് ഗുണം ചെയ്‌തേക്കും. ഇദ്ദേഹം പാര്‍ട്ടി വിടുകയാണെന്ന സൂചന നേരത്തെ പുറത്ത് വന്നിരുന്നു. 2010 ലെ നിയമ സഭാ തെരഞ്ഞെടുപ്പിലും ബിഎസ്പിക്ക് സംസ്ഥാനത്ത് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. മൂന്ന് എംഎല്‍എമാര്‍ ആര്‍ജെഡിയിലേക്ക് പ്രവേശിക്കുകയായിരുന്നു.

Recommended Video

cmsvideo
UP police threatened hathras girl's family
വോട്ടുകള്‍ വിഭജിക്കപ്പെടും

വോട്ടുകള്‍ വിഭജിക്കപ്പെടും

ബിഎസ്പി ആര്‍എസ്എല്‍പി സഖ്യത്തിന് പുറമേയാണ് ബീഹാറില്‍ ചന്ദ്രശേഖര്‍ ആസാദും പപ്പു യാദവിന്റേയും നേതൃത്വത്തില്‍ മറ്റൊരു സഖ്യം. ദളിത് പിന്നാക്ക വോട്ടുകള്‍ തന്നെയാണ് ഇരും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഈ രണ്ട് സഖ്യവും ഭീഷണിയാവുക ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിനാണ്. ഇവിടെ വോട്ടുകള്‍ വിഭജിക്കപ്പെടും.

ബാരിക്കേഡുകള്‍ എടുത്ത് മാറ്റി പ്രവര്‍ത്തകര്‍; രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേക്ക് പോവാന്‍ അനുമതിബാരിക്കേഡുകള്‍ എടുത്ത് മാറ്റി പ്രവര്‍ത്തകര്‍; രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേക്ക് പോവാന്‍ അനുമതി

ഹത്രാസ് കൂട്ടബലാത്സംഗ കേസ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെങ്ങനെ; എന്‍ഡിഎ വെട്ടിലാകുമോഹത്രാസ് കൂട്ടബലാത്സംഗ കേസ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെങ്ങനെ; എന്‍ഡിഎ വെട്ടിലാകുമോ

ഒടുവില്‍ വിജയം കോണ്‍ഗ്രസിന്; 70 സീറ്റുകള്‍ ലഭിക്കും, ബിഹാര്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണയായിഒടുവില്‍ വിജയം കോണ്‍ഗ്രസിന്; 70 സീറ്റുകള്‍ ലഭിക്കും, ബിഹാര്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി

English summary
Bihar BSP president Bharat Bind quit party and joined RJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X