കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി എംപിയുമായി അജിത് പവാറിന്‍റെ കൂടിക്കാഴ്ച ,വിശദീകരണം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍സിപി നേതാവ് അജിത് പവാറുമായി ബിജെപി നേതാവിന്‍റെ കൂടിക്കാഴ്ച. ബിജെപി എംപി നന്ദത് പ്രതാപ് റാവു ചിക്കലിര്‍ ആണ് അജിത് പവാറിനെ സന്ദര്‍ശിച്ചത്. എന്നാല്‍ ഇത് ഒരു സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്ന് അജിത് പവാര്‍ പ്രതികരിച്ചു.

 ajitsharad-

'വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുള്ളവരാണെങ്കിലും ഞങ്ങളെല്ലാവരും പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ഒരു ചര്‍ച്ചയും കൂടിക്കാഴ്ചയില്‍ ഉണ്ടായിട്ടില്ല. സഞ്ജയ് റൗത്ത് പറഞ്ഞത് പോലെ ത്രികക്ഷി സര്‍ക്കാര്‍ സഭയില്‍ ഇന്ന് വിശ്വാസം തെളിയിക്കും, അജിത് പവാര്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. എന്‍സിപി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ ഇന്നലെ പ്രോടേം സ്പീക്കറായി നിയമിച്ചിരുന്നു. 170 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ശിവസേന അവകാശപ്പെടുന്നത്. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയിലെ വിവിധ ഹോട്ടലുകളില്‍ തുടരുകയാണ്.

അജിത് പവാറിന്‍റേയും എന്‍സിപിയിലെ ചില എംഎല്‍എമാരുടേയും പിന്തുണയുടെയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ ഏറിയത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. തനിക്ക് എന്‍സിപിയിലെ മുഴുവന്‍ എംഎല്‍എമാരുടേയും പിന്തുണ ഉണ്ടെന്നായിരുന്നു അജിത് പവാര്‍ അവകാശപ്പെട്ടത്.

എന്നാല്‍ ബിജെപി പക്ഷത്തേക്ക് പോയ എന്‍സിപിയിലെ എംഎല്‍എമാരെ മുഴുവന്‍ ശരദ് പവാര്‍ എന്‍സിപിയിലേക്ക് തിരികെ എത്തിച്ചു. ഇതോടെ സമ്മര്‍ദ്ദത്തിനൊടുവില്‍ രാജിവെച്ച് അജിത് പവാര്‍ എന്‍സിപിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്.

തലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രംതലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രം

പുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം

ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യത 6 സീറ്റില്‍; ബിജെപിയെ ആശങ്കയിലാക്കി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

English summary
ahead of floor test bjp MP met Ajith Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X