കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിയ കാലം മാറുന്ന തന്ത്രം; മധ്യപ്രദേശില്‍ പുത്തന്‍ അടവുകളുമായി കോണ്‍ഗ്രസ്, തിരിച്ചു വരവുറപ്പെന്ന്

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ജ്യോതിരാധിത്യ സിന്ധ്യയോടൊപ്പം ബിജെപിയിലെത്തിയ 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 മണ്ഡ‍ലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ തന്നെ ഭാവിയെ നിശ്ചയിക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പായതിനാല്‍ തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസും ബിജെപിയും. എന്തു വിലകൊടുത്തും ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.

വിജയ സാധ്യത

വിജയ സാധ്യത

കോണ്‍ഗ്രസില്‍ നിന്ന് കുറമാറിയെത്തിയവര്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇത് തങ്ങളുടെ വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. പല മണ്ഡലങ്ങളിലും മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി നേതൃത്വത്തിനിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇതാണ് കോണ്‍ഗ്രസ് പ്രതീക്ഷയുടെ അടിസ്ഥാനം.

 ഓണ്‍ലൈന്‍ പ്രചാരണ രംഗത്തേക്ക്

ഓണ്‍ലൈന്‍ പ്രചാരണ രംഗത്തേക്ക്

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടിയില്‍ ഇറങ്ങിയുള്ള പ്രചാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രചാരണ രംഗത്തേക്ക് കൂടുതലായി മാറാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിക്ക് തന്നെ കോണ്‍ഗ്രസ് രൂപം കൊടുത്തു.

മണ്ഡലാടിസ്ഥാനത്തില്‍

മണ്ഡലാടിസ്ഥാനത്തില്‍

തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലായി ബൂത്ത് അടിസ്ഥാനത്തില്‍ തന്നെ ഓണ്‍ലൈന്‍ പ്രചരാണ കമ്മറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. മണ്ഡലാടിസ്ഥാനത്തിലായിരിക്കും ഇത്തരം കമ്മറ്റികളുടെ ഏകോപനം. സിന്ധ്യയും വിമതരും പാര്‍ട്ടിയോട് കാട്ടിയ വഞ്ചനയും ശിവരാജ് സിങ് സര്‍ക്കാറിന് കോവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകള്‍ക്കുമായിരിക്കും ഓണ്‍ലൈന്‍ പ്രചാരണത്തില്‍ മുന്‍തൂക്കം നല്‍കുക.

പ്രത്യേക വീഡിയോകളും

പ്രത്യേക വീഡിയോകളും

സംസ്ഥാന തലത്തില്‍ നേതാക്കളുടെ പ്രത്യേക വീഡിയോകളും രംഗത്ത് ഇറക്കുന്നുണ്ട്. ഇത്തരത്തില്‍ ആദ്യം പുറത്തിറങ്ങിയത് മുന്‍മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിന്‍റേത് തന്നെയാണ്. തന്‍റെ സര്‍ക്കാറിന്‍റെ ഗുണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതും മധ്യപ്രദേശിന്‍റെ വികസനത്തിനായുള്ള തന്‍റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതുമായ ഒരു വീഡിയോയാണ് കമല്‍നാഥിന്‍റേതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

രണ്ടാമതായി

രണ്ടാമതായി

സംസ്ഥാനത്തെ കാര്‍ഷിക വായ്പകള്‍ തങ്ങളുടെ സര്‍ക്കാര്‍ എഴുതിതള്ളിയ വിഷയമാണ് രണ്ടാമതായി പുറത്തിറക്കിയ വീഡിയോയില്‍ കോണ്‍ഗ്രസ് പ്രതിപാദിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്തെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പദ്ധതി റദ്ദ് ചെയ്യാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

 താഴെത്തട്ടില്‍

താഴെത്തട്ടില്‍

ഇത്തരം വീഡിയോകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളും താഴെത്തട്ടില്‍ പുരോഗമിക്കുണ്ട്. ബൂത്ത് തലത്തിലടക്കം രൂപീകരിച്ച സമിതികള്‍ ഇത്തരം വീഡിയോകള്‍ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമുഹമാധ്യമങ്ങള്‍ വഴിയാണ് ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്.

മാറിയ കാലത്തിനൊത്ത്

മാറിയ കാലത്തിനൊത്ത്

മാറിയ കാലത്തിനൊത്ത പ്രചാരണത്തിലേക്ക് കോണ്‍ഗ്രസും കടക്കുകായാണെന്നാണ് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പഴയ രീതിയില്‍ ജനങ്ങളെ നേരില്‍ കണ്ടുള്ള പ്രവര്‍ത്തനം സാധ്യമായെന്ന് വരില്ല. എന്നാല്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാതെ വീട്ടിലിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശാന്ത് കിഷോർ വരുമോ

പ്രശാന്ത് കിഷോർ വരുമോ

അതേസമയം, ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം ഏറ്റെടുക്കാൻ കമൽ നാഥും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും തന്നെ സമീപിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പറയാനാവില്ല

പറയാനാവില്ല

പാർട്ടി കിഷോറുമായി ബന്ധപ്പെട്ടിരുന്നുവെന്നത് സത്യമാണ്, പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടി അദ്ദേഹത്തെ പൂർണമായും ആശ്രയിച്ചിരുന്നില്ല. 22 കോൺഗ്രസ് എം‌എൽ‌എമാർ രാജിവച്ചതിനുശേഷം കഴിഞ്ഞ രണ്ട് മാസമായി ഞങ്ങൾ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. കിഷറിന്റെ സാന്നിധ്യം ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എങ്ങനെ മാറ്റമുണ്ടാക്കുമെന്ന് എനിക്ക് പറയാനാവില്ലെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

മറുപടി നല്‍കും

മറുപടി നല്‍കും

പ്രശാന്ത് കിഷോർ വരുന്നതിനെ കുറിച്ച് എനിക്ക് അറിവില്ലാത്തതിനാൽ അതേകുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് അഭയ് ദുബെ പറഞ്ഞഥ്. 22 മുൻ കോൺഗ്രസ് എം‌എൽ‌എമാര്‍ പാർട്ടിയോടും അവരുടെ നിയോജകമണ്ഡലങ്ങളിലെ ജനങ്ങളോടും നടത്തിയ വിശ്വാസവഞ്ചനയ്ക്ക് ഉപതിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാന്‍ ഞങ്ങള്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.

ഉത്രവധം; മദ്യപിച്ച് അസഭ്യം പറച്ചില്‍, വേലക്കാരിയോടെന്നപോലെ പെരുമാറി, സുരേന്ദ്രനെതിരെ പുതിയ കേസ്ഉത്രവധം; മദ്യപിച്ച് അസഭ്യം പറച്ചില്‍, വേലക്കാരിയോടെന്നപോലെ പെരുമാറി, സുരേന്ദ്രനെതിരെ പുതിയ കേസ്

വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; ബിജെപിയില്‍ ആശങ്ക, ജെഡിഎസിന്‍റെ വിജയം കോണ്‍ഗ്രസിന്‍റെ കയ്യില്‍വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; ബിജെപിയില്‍ ആശങ്ക, ജെഡിഎസിന്‍റെ വിജയം കോണ്‍ഗ്രസിന്‍റെ കയ്യില്‍

English summary
Ahead of Madhya Pradesh bypolls, Congress starts online campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X