• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധിയുടെ ഹത്രാസ് യാത്രയ്ക്ക് വഴിമുടക്കാൻ യോഗി സർക്കാർ; യുപി കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് വഴിമുടക്കാന്‍ യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വീട്ടുതടങ്കലിലാക്കി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് ഹത്രാസിലെത്തുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. രാഹുലിനെയും പ്രിയങ്കയെയും ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച യുപി പോലീസ് തടഞ്ഞത് വന്‍വിവാദത്തിന് ഇടയാക്കിയിരുന്നു.

ഉച്ചയോടെ

ഉച്ചയോടെ

ശനിയാഴ്ച ഉച്ചയോടെയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്ര തിരിക്കുന്നത്. കോണ്‍ഗ്രസ് എംപിമാരും പ്രധാന നേതാക്കളും ഇരുവരെയും അനുഗമിക്കും. രാഹുലിനെയും പ്രിയങ്കയെയും ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച യുപി പോലീസ് തടഞ്ഞത് വന്‍വിവാദത്തിന് ഇടയാക്കിയിരുന്നു.

മര്‍ദ്ദിച്ചു

മര്‍ദ്ദിച്ചു

വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയെ പോലീസ് മര്‍ദ്ദിക്കുകയും അദ്ദേഹം നിലത്ത് വീഴുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നത് ദേശീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം രാഹുലിനെയും സംഘത്തെയും മടക്കി അടക്കുകയാണ് പോലീസ് ചെയ്തത്. ഈ സാഹചര്യത്തിലാണ് രാഹുലും നേതാക്കളും വീണ്ടും ഹത്രാസിലേക്ക് എത്തുന്നത്.

മുന്നോട്ട് തന്നെ

മുന്നോട്ട് തന്നെ

അതേസമയം, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വീട്ടു തടങ്കലിലാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ അജയ് കുമാര്‍ ലല്ലു ജിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഈ സര്‍ക്കാര്‍ എത്ര ഭയപ്പെടുന്നു. ഞങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല-യുപി കോണ്‍ഗ്രസ് ട്വീറ്റില്‍ കുറിച്ചു.

സര്‍ക്കാരിന് എന്താണ് മറയ്ക്കാനുള്ളത്

സര്‍ക്കാരിന് എന്താണ് മറയ്ക്കാനുള്ളത്

വീട്ട് തടങ്കലിന് പിന്നാലെ പ്രതികരണവുമായി അജയ് കുമാര്‍ ലല്ലു രംഗത്തെത്തി. ഈ സര്‍ക്കാരിന് ജനങ്ങളില്‍ നിന്ന് എന്താണ് മറയ്ക്കാനുള്ളതെന്ന് അജയ് കുമാര്‍ ലല്ലു ചോദിച്ചു. ഉത്തര്‍പ്രദേശിലെ വനിതകള്‍ ഇന്ന് സുരക്ഷിതരല്ല. സംസ്ഥാനത്ത് ഇപ്പോള്‍ അധാര്‍മ്മികയതാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘര്‍ഷം

സംഘര്‍ഷം

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഹത്രാസിലേക്ക് പുറപ്പെട്ടത്. ദില്ലി അതിര്‍ത്തി കഴിഞ്ഞ് യുപിയിലേക്ക് കടന്നു അധികം വൈകാതെ യുപി പോലീസ് അവരെ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കാല്‍നടയായി യാത്ര തുടങ്ങി. വീണ്ടും തടഞ്ഞ വേളയിലാണ് സംഘര്‍ഷ സാഹചര്യമുണ്ടായത്.

cmsvideo
  UP police threatened hathras girl's family
  കേസെടുത്തു

  കേസെടുത്തു

  രാഹുല്‍ ഗാന്ധിയെ പോലീസുകാര്‍ ബലമായി തടയുന്നതിന്റെയും ഉന്തും തള്ളുമുണ്ടാകുന്നതിന്റെയും അദ്ദേഹം നിലത്ത് വീഴുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഹത്രാസ് സംഭവം കൂടുതല്‍ ശ്രദ്ധിക്കപ്പെടാനും ഈ സംഭവം ഇടയാക്കി. വ്യാഴാഴ്ച രാഹുലിനെയും പ്രിയങ്കയെയും നിര്‍ബന്ധിച്ച് മടക്കി അയച്ച പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു.

  രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?

  ബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യത്തില്‍ ആഹ്ലാദം, എല്‍ജെപി ഒറ്റയ്ക്ക്, 143 സീറ്റില്‍ പ്രചാരണം

  ഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യം

  ഹത്രാസ് കൂട്ട ബലാത്സംഗം; ശൗചാലയത്തിന് പുറത്തും ടെറസിലും പൊലീസ് വിന്യാസം; മര്‍ദനം

  English summary
  Ahead Of Rahul Gandhi and Priyanka's Hathras visit, Ajay Kumar Lallu taken under house arrest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X