കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കുകള്‍ പാളുന്നു; ഗുജറാത്തില്‍ രഹസ്യനീക്കങ്ങള്‍; 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

  • By News Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഈ മാസം അവസാനം ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കൂടുതല്‍ സീറ്റ് നേടിയാല്‍ രാജ്യസഭയില്‍ മികച്ച മുന്നേറ്റം നടത്താനാവുകയും ഇത് വഴി നിയമനിര്‍മ്മാണത്തിനുള്ള വെല്ലുവിളികള്‍ തരണം ചെയ്യാന്‍ കഴിയും എന്ന കണക്കുകൂട്ടലിലാണ് ബിജെപി. നിഗമനം ശക്തമായ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി നടത്തിയ കൂടികാഴ്ച്ച ചര്‍ച്ചയാവുന്നു. എന്ത് വില കൊടുത്തും രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് ബിജെപി.

കൂടികാഴ്ച്ച

കൂടികാഴ്ച്ച

ബുധനാഴ്ച്ചയാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി കൂടികാഴ്ച്ച നടത്തുന്നത്. ഗാന്ധി നഗറില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. ബുധനാഴ്ച്ച ഉച്ചക്ക് കിരിത് പട്ടേല്‍, ലളിത് വസോയ, ലളിത് കഗാതാര എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

നേരത്തെ തീരുമാനിക്കാതെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന കൂടികാഴ്ച്ചക്ക് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍മാരും പാര്‍ട്ടി വിട്ട് ഭരണകക്ഷിയില്‍ ചേരുകയാണെന്ന ചര്‍ച്ചകള്‍ സജീവമാണ്്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ തീരിച്ചടിയായിരിക്കും.

 രാജ്യസഭാ തെരഞ്ഞെടുപ്പ്

രാജ്യസഭാ തെരഞ്ഞെടുപ്പ്

ഈ മാസം 19 നാണ് രാജ്യസഭാ സീറ്റുകളിലേക്കള്ള തെരഞ്ഞെടുപ്പ്് നടക്കുന്നത്. ഗുജറാത്ത് ഉള്‍പ്പെടെ രാജസ്ഥാന്‍ മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 18 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. കൊവിഡ് 19 നെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്നാല്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ തന്നെ വിജയിക്കുന്നതിനുള്ള ഏത് വഴിയും ബിജെപി സ്വീകരിക്കും.

എംഎല്‍എമാരുടെ രാജി

എംഎല്‍എമാരുടെ രാജി

2017 ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഗുജറാത്തില്‍ 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെക്കുന്നത്. എന്നാല്‍ ഈ അനുഭവം മുന്നിലുള്ളത് കൊണ്ട് തന്നെ കോണ്‍ഗ്രസ് വളരെ ശ്രദ്ധയോടെ മാത്രമെ കാര്യങ്ങള്‍ നീക്കുകയുള്ളൂ. അന്ന് അഹമ്മദ് പട്ടേലിനെ ജയിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ തന്നെ മുഴുവന്‍ എംഎല്‍എമാരേയും കര്‍ണാടകയിലേക്ക് മാറ്റുകയായിരുന്നു.

കോണ്‍ഗ്രസ് തള്ളി

കോണ്‍ഗ്രസ് തള്ളി

എന്നാല്‍ എംഎല്‍എമാരുടെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും തള്ളി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാദമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് എംഎല്‍എമാര്‍ പോയതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കൂടികാഴ്ച്ച നടത്തിയ എംഎല്‍എയും ഈ പ്രചരണങ്ങള്‍ തള്ളിയിരുന്നു.

 കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധത്തിനാവശ്യമായ ബെഡുകള്‍ അനുവദിക്കുന്നതിനും ലോക്ക്ഡൗണ്‍ ലംഘനം നടത്തിയവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് കൂടികാഴ്ച്ചകള്‍ നടത്തിയതെന്നാണ് എംഎല്‍എമാരുടെ പ്രതികരണം.

രണ്ട് സീറ്റുകള്‍ വീതം

രണ്ട് സീറ്റുകള്‍ വീതം

നാല് രാജ്യസഭാ സീറ്റിലേക്കാണ് ഇത്തവണ ഗുജറാത്തില്‍ മത്സരം നടക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ ബിജെപി ഒരാളെ കൂടി കളത്തിലിറക്കിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിന് ആശങ്കപ്പെടുത്തുകയാണ്. നേരത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ 68 പേരാണുള്ളത്.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

182 നിയമസഭാ സീറ്റില്‍ ബിജെപിക്ക് 103 എംഎല്‍എമാരാണുള്ളത്. എന്‍സിപിക്ക് ഒന്നും ഒരു സ്വതന്ത്ര എംഎല്‍എയും. ഏഴ് സീറ്റുകള്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിടിപിയുടെ രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനും സ്വന്തം എംഎല്‍എമാരും ഉള്‍പ്പെടെ 71 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഒരു എംഎല്‍എ കൂടി

ഒരു എംഎല്‍എ കൂടി

ഗുജറാത്തില്‍ ബിജെപി നിര്‍ത്തിയ മൂന്ന് അംഗങ്ങളും ജയിക്കണമെങ്കില്‍ 106 വോട്ടുകള്‍ ലഭിക്കണം. പക്ഷേ, ബിജെപിക്ക് 103 അംഗങ്ങളേ ഉള്ളൂ. ബിടിപിയും സ്വതന്ത്രനും തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപിയും കരുതുന്നു. ഇതിനുള്ള നീക്കം അവര്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെയാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂടികാ്‌ഴ്ച്ച. ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്.

English summary
Ahead Of Rajya Sabha Poll Three Congress MLAs Held Meeting With Vijay Rupani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X