കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനെതിരെ വന്‍പട; തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വ്യാപകമായ അട്ടിമറി നടന്നുവെന്നാണ് പ്രതിപക്ഷം കരുതുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ രാജ്യവ്യാപക സമരത്തിന് ഒരുങ്ങുകയാണ്.

പല സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ സമരം വേണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ചേര്‍ത്ത് സമരം ആരംഭിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍

ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ഉടനെ വോട്ടിങ് മെഷീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സമരം ആരംഭിക്കും. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കും. ഭാവി പരിപാടികള്‍ യോഗം ആസൂത്രണം ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമ്പോള്‍ തന്നെ ജനകീയ സമരങ്ങളും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.

കമ്മീഷന്‍ പ്രതിപക്ഷ വാദം തള്ളി

കമ്മീഷന്‍ പ്രതിപക്ഷ വാദം തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷം വോട്ടിങ് മെഷീനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയെയും സമീപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ വാദം തള്ളിയതിനെ തുടര്‍ന്ന് കോടതിയും പരിഗണിച്ചില്ല. തുടര്‍ന്നാണ് വിവിപാറ്റ് ബാലറ്റ് കൂടുതല്‍ എണ്ണുന്നതിന് തീരുമാനമായത്.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ വരെ...

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ വരെ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് 52 സീറ്റാണ് ലഭിച്ചത്. ബിജെപിക്ക് 303ഉം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ വരെ പാര്‍ട്ടി തോറ്റു. ഇതെല്ലാമാണ് വോട്ടിങ് മെഷീനില്‍ തിരിമറി നടന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സംശയിക്കാന്‍ കാരണം. മാത്രമല്ല, മെഷീന്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായവും കോണ്‍ഗ്രസ് പരിഗണിക്കുന്നു.

 തിരിമറി നടന്നുവെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചു

തിരിമറി നടന്നുവെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചു

ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് വിഷയം ചര്‍ച്ച ചെയ്തിരുന്നു. വോട്ടിങ് മെഷീനില്‍ തിരിമറി നടന്നുവെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചുവെന്നാണ് പേര് വെളിപ്പെടുത്താത്ത നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണം

തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണം

അതേസമയം, തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കണമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ബാലറ്റ് പേപ്പര്‍ സംവിധാനം വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ചില നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 യോഗം വിളിക്കാന്‍ തീരുമാനം

യോഗം വിളിക്കാന്‍ തീരുമാനം

ആദ്യം പ്രതിപക്ഷ നേതാക്കളെ എല്ലാം ചേര്‍ത്ത് യോഗം വിളിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോണ്‍ഗ്രസ് കരുതുന്നു.

 രാജ് താക്കറെയും ആവശ്യപ്പെട്ടു

രാജ് താക്കറെയും ആവശ്യപ്പെട്ടു

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ ഈ മാസം എട്ടിന് ദില്ലിയില്‍ വന്ന് സോണിയാ ഗാന്ധിയെ കണ്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെയും കണ്ടു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ വേണമെന്നാണ് രാജ് താക്കറെ പ്രധാനമായും ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!

English summary
Ahead of state elections, Congress Pressure for ballots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X