'മിഷൻ യുപി' രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ്: നൂറ് ക്യാമ്പുകളിൽ 30000 പേർക്ക് പരിശീലനം
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാംഘട്ട പരിപാടികൾക്ക് തുടക്കം കുറിയ്ക്കാൻ കോൺഗ്രസ്. സെപ്തംബർ 15 മുതൽ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും. പാർട്ടി പ്രവർത്തകർക്ക് പ്രചാരണം നൽകുന്നതിന് വേണ്ടി പാർട്ടിയ്ക്ക് കീഴിൽ 100 ക്യാമ്പുകൾ നടക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 30000 ഓളം പാർട്ടി പ്രവർത്തകരെ സജ്ജമാക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.

പാർട്ടിയുടെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ സെപ്റ്റംബർ 15 -ന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ തുടരുന്നതായിരിക്കും. ഈ പരിപാടിയിൽ, ബൂത്ത് മാനേജ്മെന്റിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അഞ്ച് വ്യത്യസ്ത വിഷയങ്ങളിലായിരിക്കും പരിശീലനം നൽകുക. ഇതോടൊപ്പം സോഷ്യൽ മീഡിയ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകും. ആരാണ് ഉത്തർപ്രദേശിനെ നശിപ്പിച്ചതെന്ന തലക്കെട്ടിന് കീഴിൽ നിലവിലെ ബിജെപി, സമാജ് വാദി പാർട്ടി, ബിഎസ്പി എന്നീ പാർട്ടി ഭരണത്തിന് കീഴിലുള്ള പോരായ്മകളും കോൺഗ്രസ് ഉയർത്തിക്കാണിക്കും.

രണ്ടാം ഘട്ടത്തിൽ, പാർട്ടി 100 പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിക്കുക. അതിൽ 30,000-ത്തോളം പ്രവർത്തകർക്കും പാർട്ടി ഭാരവാഹികൾക്കും പരിശീലനം നൽകുകയും ചെയ്യും. നേരത്തെ ജൂലൈയിൽ ഈ പ്രോഗ്രാമിന് വേണ്ടി ഒരു പ്രത്യേക പരിശീലന ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു.'പ്രീക്ഷൻ സേ പരാക്രമം മഹാഭിയാൻ' എന്ന പേരിലായിരുന്നു ആദ്യഘട്ടം പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ, കോൺഗ്രസ്സ് 25,000 പ്രവർത്തകർക്കായിരുന്നു പരിശീലനം നൽകിയിരുന്നത്. 11 ദിവസം നീണ്ടുനിന്ന കാമ്പെയ്‌നിന്റെ ആദ്യഘട്ടം, ബ്ലോക്ക് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ, പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർക്കൊപ്പം ജില്ലാതല പരിപാടികൾ നടത്തിയിരുന്നു. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രചാരണം നടത്തുക.

കോൺഗ്രസ് ലക്ഷ്യമിടുന്നത് 700 പരിശീലന ക്യാമ്പുകളിലൂടെ രണ്ട് ലക്ഷം ഭാരവാഹികളെയും തൊഴിലാളികളെയും പരിശീലിപ്പിക്കാനാണ്. നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കും ഈ പ്രചാരണം നടത്തുക. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയുമായുള്ള സഖ്യം ഫലത്തിൽ തള്ളിക്കളഞ്ഞുകൊണ്ട്, കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു ഈ മാസം ആദ്യം തന്റെ പാർട്ടി ചെറിയ പാർട്ടികളുമായി മാത്രം സഖ്യമുണ്ടാക്കുമെന്നും കൈകോർക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ഇല്ലെന്നും പറഞ്ഞിരുന്നു.
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

കഴിഞ്ഞ 32 വർഷങ്ങളിൽ ഉത്തർപ്രദേശ് ഭരിച്ച ഭാരതീയ ജനതാ പാർട്ടി (ബിജെപി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സമാജ്‌വാദി പാർട്ടി (എസ്പി) എന്നിവയുടെ സർക്കാരുകൾക്ക് ജനങ്ങളുടെ പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെയും കോൺഗ്രസിന്റെയും പ്രതീക്ഷകൾ സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications