കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് യുപി തിരഞ്ഞെടുപ്പിന് മുമ്പ് ഇരുട്ടടി: പാർട്ടി വിട്ട് യുവനേതാവ്

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ ബിജെപിയെ മറികടന്ന് സംസ്ഥാനത്ത് അധികാരത്തിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അടുത്ത വർഷം ആദ്യം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് നേതാവ് ലളിതേഷ് പതി ത്രിപാഠി പാർട്ടി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്കാണ് പ്രകടമാകുന്നത്.

12 കോടിയുടെ ഭാഗ്യ നമ്പര്‍ ഇതാണ്; തിരുവോണം ബംപര്‍ ഭാഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം അറിയാം12 കോടിയുടെ ഭാഗ്യ നമ്പര്‍ ഇതാണ്; തിരുവോണം ബംപര്‍ ഭാഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം അറിയാം

1


ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ലളിതേഷ് പതി ത്രിപാഠിയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടുള്ളത്. 2012 മുതൽ 2017 വരെ ഉത്തർപ്രദേശിലെ മാരിഹാൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ലളിതേഷ് ത്രിപാഠി. നേരത്തെ ഉത്തർപ്രദേശ് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി അവരോധിക്കുകയും സംസ്ഥാനത്തിന്റെ കിഴക്കൻ ജില്ലകളിൽ പാർട്ടിയുടെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ത്രിപാഠിയുടെ രാജിയെക്കുറിച്ച് ഇതുവരെയും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല.

2


കോൺഗ്രസിൽ നിന്ന് രാജിവെച്ച ത്രിപാഠി സമാജ്‌വാദി പാർട്ടിയിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് ഇത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 2021ന്റെ ആദ്യം ഉത്തർപ്രദേശ് നേതാവ് ജിതിൻ പ്രസാദ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ബ്രാഹ്മണ നേതാവായ ഇദ്ദേഹവും സമാജ് വാദി പാർട്ടിയുമായി ബന്ധം പുലർത്തി വരുന്നുണ്ടെന്നും അടുത്ത് തന്നെ പാർട്ടിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ത്രിപാഠിയോ ജിതിൻ പ്രസാദയോ സമാജ് വാദി പാർട്ടിയിൽ ചേരുമെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് ത്രിപാഠിയിൽ നിന്ന് പ്രതികരണമുണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ചുമതലയുള്ള അജയ് കുമാർ ലല്ലു പ്രതികരിച്ചിരുന്നു.

3


ജിതിൻ പ്രസാദ ബിജെപിയിൽ ചേരുകയും ത്രിപാഠി കോൺഗ്രസ് സമാജ് വാദി പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നതിനിടെ കോൺഗ്രസിന് ഒറ്റയടിക്ക് നഷ്ടമായിട്ടുള്ളത് രണ്ട് ബ്രാഹ്മണ നേതാക്കളെയാണ്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാവും. സംസ്ഥാനത്ത് മായാവതിയുടെ ബിഎസ്പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രാഹ്മണ സമുദായത്തെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ 13 ശതമാനത്തോളം വരുന്ന ബ്രാഹ്മണ സമൂഹത്തിന്റെ പങ്ക് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായിത്തീരുകയും ചെയ്യും.

4

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയായിരിക്കും നയിക്കുകയെന്ന് നേരത്തെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണോ വേണ്ടയോ എന്ന് പ്രിയങ്ക ഗാന്ധി തീരുമാനിക്കുമെന്നാണ് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ഏറ്റവുമൊടുവിൽ പ്രതികരിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത പ്രസിഡന്‍റിനെ കുറിച്ചുള്ള ചോദ്യത്തിന് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു- "ഞങ്ങൾക്ക് ഇതിനകം ഒരു പ്രസിഡന്‍റ് ഉണ്ട്. അതിനാൽ ഞങ്ങൾക്ക് മറ്റൊരു അധ്യക്ഷനെ ആവശ്യമില്ല. ഞങ്ങൾ സംതൃപ്തരാണ്. കോണ്‍ഗ്രസിന് പുറത്തുള്ളവര്‍ തൃപ്തരല്ലെന്ന് തോന്നുന്നു"വെന്നും ഖുർഷിദ് വ്യക്തമാക്കി.

5

അതേസമയം രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റാക്കണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ദില്ലി പ്രദേശ് മഹിളാ കോൺഗ്രസും സമാനമായ പ്രമേയം പാസാക്കിയിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. വീണ്ടും രാഹുലിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനാണ് പാർട്ടി ശ്രമിച്ചതെങ്കിലും ഇത് അംഗീകരിക്കാൻ രാഹുൽ തയ്യാറായിട്ടില്ല.

6


2022ന്റെ വര്‍ഷം ആദ്യമാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി 39.67 ശതമാനം വോട്ടും നേടിയിരുന്നു. സമാജ്‌വാദി പാർട്ടി 47 സീറ്റിലും ബിഎസ്പി 19 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും മാത്രമായി ഒതുങ്ങുകയും ചെയ്തു. ഏറ്റവുമധികം തിരിച്ചടിയേറ്റ രാഷ്ട്രീയ പാർട്ടി കോൺഗ്രസ് ആയിരുന്നു. ഇതിന് ശേഷം നടന്ന ലോക്സഭാ തിരഞ്ഞടുപ്പിൽ പ്രിയങ്കാ ഗാന്ധിക്ക് മത്സരിച്ചിട്ടും കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

ഹോട്ട് ആന്‍ഡ് ക്യൂട്ട് ഗേള്‍; അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

വിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോവിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോ

English summary
Ahead of UP Assembly poll, Congress leader Lalitesh Tripathi resigns from party, Rumors' about joining SP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X