കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്ത് പോകേണ്ടവര്‍ക്ക് പോകാം; സ്വരം കടുപ്പിച്ച് മമത; താക്കീത്: ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് പോരാട്ടം കൂടി മുന്നില്‍ കണ്ടാണ് ഓരോ കരുക്കളും നീക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നും മമത സര്‍ക്കാരിനെ താഴെ ഇറക്കുന്നതിനായി എല്ലാ അടവുകയും പയറ്റാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ തന്നെ നേരിട്ടിറങ്ങു.
എന്നാല്‍ സംസ്ഥാനത്ത് ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് മമതാ ബാനര്‍ജിയുടെ തീരുമാനം. ഇക്കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിലും ചില നിര്‍ണ്ണായക തീരുമാനങ്ങളാണ് പാര്‍ട്ടി കൈകൊണ്ടിട്ടുള്ളത്.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

വെള്ളിയാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു മമത തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി യോഗത്തില്‍ പങ്കെടുത്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ചു. പാര്‍ട്ടിയുടെ പ്രചാരണപരിപാടികളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. കടുത്ത നിര്‍ദേശങ്ങളാണ് മമത യോഗത്തില്‍ നല്‍കിയിട്ടുള്ളത്.

സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

കൊവിഡ്, സൈക്ലോണ്‍ ഉംപുന്‍ എന്നിവയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ വല്‍ക്കരിച്ചതില്‍ മമത യോഗത്തില്‍ നേതാക്കള്‍ക്ക് കടുത്തതാക്കീത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷത്തെ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിക്കാനാണ് മമതയുടെ നിര്‍ദേശം.

മൂന്ന് മണിക്കൂര്‍ യോഗം

മൂന്ന് മണിക്കൂര്‍ യോഗം

സംസ്ഥാന ജില്ലാ തല നേതാക്കളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള യോഗം ഏകദേശം മൂന്ന് മണിക്കൂറുകളോളം നീണ്ടു നിന്നു. നേതാക്കളില്‍ നിന്നും പ്രാദേശിക തല പ്രവര്‍ത്തനങ്ങളെ കുറിച്ച് അഭിപ്രായം തേടുന്നതിനൊപ്പം ജില്ലാ നേതൃത്വത്തില്‍ ചില അഴിച്ചുപണികള്‍ നടത്താനാണ് മമത ബാനര്‍ജിയുടെ തീരുമാനം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രചാരണം ലഭിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

വെല്ലുവിളി

വെല്ലുവിളി

എന്നാല്‍ മമത സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷ കാലയളവിലെ 9 പോയിന്റുകള്‍ ഉള്‍പ്പെടുത്തികൊണ്ട് പാര്‍ട്ടിക്കെതിരെ കുറ്റപത്രം തയ്യാറാക്കി പ്രചരിപ്പിക്കാനാണ് ബിജെപി തീരുമാനം. ഇനി മമതയില്ലായെന്ന തരത്തില്‍ ആര്‍ നഹി മമത എന്ന ക്യാമ്പയിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് മമത സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തക്കണമെന്ന് ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പാര്‍ട്ടി ഇടപെടേണ്ട

പാര്‍ട്ടി ഇടപെടേണ്ട

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടേണ്ടെന്നാണ് മമതയുടെ നിര്‍ദേശം. അത് സര്‍ക്കാരിന് വിട്ട് കൊടുക്കുക. കൊവിഡ്, ഉംപുന്‍ ദുരിതാശ്വാസ സഹായം എല്ലാ ജനങ്ങളിലേക്കും എല്ലാ രാഷ്ട്രീയ കക്ഷി ഭേദമന്യേ എത്തേണ്ടതുണ്ടെന്നും മമത പറഞ്ഞു. റേഷന്‍ വിതരണത്തില്‍ അഴിമതി കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്ത് ജൂണ്‍ 9 നാണ് അമിത്ഷായുടെ നേതൃത്വത്തിലുള്ള വെര്‍ച്ച്വല്‍ റാലി നടക്കുന്നത്.

ബൂത്ത് ലെവല്‍ പ്രവര്‍ത്തനം

ബൂത്ത് ലെവല്‍ പ്രവര്‍ത്തനം

ഈ സാഹചര്യത്തില്‍ ശക്തമായ പ്രചരണ പരിപാടികള്‍ ആരംഭിക്കണമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയും പ്രാദേശിക തലത്തിലും ക്യാമ്പയില്‍ സജ്ജമാക്കാനാണ് തീരുമാനം. ഒപ്പം ബൂത്ത് ലെവല്‍ യൂണിറ്റുകളില്‍ മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മമത പറഞ്ഞു.

പോകേണ്ടവര്‍ക്ക് പോകാം

പോകേണ്ടവര്‍ക്ക് പോകാം

പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ക്കെതിരേയും മമത താക്കീത് നല്‍കി. പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ പാടില്ല. കൊല്‍ക്കത്തയിലുള്ള നേതാക്കളോട് പ്രത്യേകം പറയുകയാണ്. നിങ്ങള്‍ക്ക് പുറത്തേക് പോകണമെങ്കില്‍ ആവാം. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. മമത ബാനര്‍ജി വീഡിയോ കണ്‍ഫറന്‍സിംഗില്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് മമതയുടെ വിമര്‍ശനം.

English summary
Ahead of West Bengal Election 2021 Mamata Banerjee Slams TMC Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X