കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പെരുമാറുന്നത് പാക് ഏജന്‍റിനെ പോലെ! കോണ്‍ഗ്രസ് തീപ്പൊരി നേതാവ് രാജി വെച്ചു

  • By
Google Oneindia Malayalam News

ബാലക്കോട്ട് തിരിച്ചടിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തുകയാണ്. തിരിച്ചടി നടത്തിയെന്ന് അവകാശപ്പെടുന്നവര്‍ ഒരു തെളിവ് പോലും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം. ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് പറയുന്നത് എത്ര പേര്‍ മരിച്ചെന്നതിന് കണക്ക് പറയാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നത് സംശയാസ്പദമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

<strong>" title=""ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"" />"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"

അതേസമയം പ്രതിപക്ഷം തള്ളി കളഞ്ഞിരുന്നു. ഇതിനിടെ ബാലക്കോട്ട് ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടിയതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. വന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ നേതാവ് ഉയര്‍ത്തിയത്

കോണ്‍ഗ്രസ് ആരോപണം

കോണ്‍ഗ്രസ് ആരോപണം

ബാലക്കോട്ട് മിന്നലാക്രമണത്തെ കുറിച്ചുള്ള അവ്യക്ത ഇപ്പോഴും തുടരുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ 12ാം നാള്‍ രാജ്യം തിരിച്ചടിച്ചെന്നും ജെയ്ഷ ഇ മുഹമ്മദിന്‍റേതടക്കം പാകിസ്താനിലുള്ള മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.

തെളിവ് എവിടെ

തെളിവ് എവിടെ

തിരിച്ചടിയില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം ഔദ്യോഗിക സ്ഥിരീകരണം നടത്താനോ തെളിവ് നല്‍കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തെളിവ് നല്‍കാത്ത സര്‍ക്കാര്‍ നടപടി സംശയാസ്പദമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

പുകമറ

പുകമറ

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പുകമറയാണ് ബാലക്കോട്ട് തിരിച്ചടിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. മിന്നലാക്രമണം മോദി സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയെന്ന സര്‍വ്വേ ഫലങ്ങളും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്

രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്

എന്നാല്‍ വ്യോമാക്രമണത്തിന്‍റെ തെളിവ് ചോദിക്കുക വഴി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടേയും പൊതുജനത്തിന്‍റേയും വികാരത്തെ കോണ്‍ഗ്രസ് വ്രണപ്പെടുത്തിയെന്ന് ബിഹാറിലെ മുതിര്‍ന്ന നേതാവ് ബിനോദ് ശര്‍മ്മ കുറ്റപ്പെടുത്തി. പിന്നാലെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു.

പാക് ഏജന്‍റിനെ പോലെ

പാക് ഏജന്‍റിനെ പോലെ

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് തൊട്ടടുത്തിരിക്കെ ബിനോദ് ശര്‍മ്മയുടെ രാജി കനത്ത തിരിച്ചടിയായിരിക്കും കോണ്‍ഗ്രസിന് സമ്മാനിക്കുക. സൈന്യത്തെ പോലും അപമാനിക്കുന്ന തരത്തിലാണ് ബാലക്കോട്ട് മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് പെരുമാറിയതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് കത്ത്

രാഹുല്‍ ഗാന്ധിക്ക് കത്ത്

ബാലക്കോട്ട് വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതികരണത്തിനെതിരെ നിരവധി തവണ താന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ തന്‍റെ നിര്‍ദ്ദേശങ്ങളൊന്നും പാര്‍ട്ടി മുഖവിലയ്ക്കെടുത്തില്ല. 30 വര്‍ഷമായി താന്‍ കോണ്‍ഗ്രസ് അംഗമാണ്.

സൈന്യത്തിന്‍റെ ആത്മവീര്യം

സൈന്യത്തിന്‍റെ ആത്മവീര്യം

വേദനയോടെയാണ് താന്‍ വിടവാങ്ങുന്നത്.ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ച് സൈന്യത്തിന്‍റെ ആത്മവീര്യം കളയുകയാണ് കോണ്‍ഗ്രസ്. ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കാണിച്ച് തന്ന മാര്‍ഗത്തില്‍ നിന്ന് പാര്‍ട്ടിയിലെ പുതുതലമുറ പിന്തിരിഞ്ഞ് നടക്കുകയാണ്.

ലജ്ജിക്കുന്നു

ലജ്ജിക്കുന്നു

കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ഏജന്‍റ്മാരായാണ് ജനം ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസുകാരന്‍ എന്ന വിളിക്കപ്പെടുന്നതില്‍ താന്‍ ഇപ്പോള്‍ ലജ്ജിക്കുന്നു. രാജ്യം പാര്‍ട്ടിയെക്കാള്‍ മുകളിലാണെന്ന് കരുതുന്നതിനാലാണ് തന്‍റെ രാജി, അദ്ദേഹം കത്തില്‍ എഴുതി.

രാജ്യത്തിന് വിലകല്‍പ്പിക്കുന്ന

രാജ്യത്തിന് വിലകല്‍പ്പിക്കുന്ന

പാര്‍ട്ടിയെക്കാള്‍ രാജ്യത്തിന് വിലകല്‍പ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ താന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏത് പാര്‍ട്ടിയാകും എന്ന് വെളിപ്പെടുത്തിയില്ല. ബിജെപിയിലേക്കാണ് ശര്‍മ്മ പോകുന്നതെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.

നിരവധി പേര്‍

നിരവധി പേര്‍

തന്‍റെ പാത സ്വീകരിച്ച് നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്നും തനിക്കൊപ്പം പോരുമെന്നും ശര്‍മ്മ അവകാശപ്പെട്ടു. ബിഹാര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു ശര്‍മ്മ.

മുതലെടുക്കാന്‍ ബിജെപി

മുതലെടുക്കാന്‍ ബിജെപി

1996 മുതല്‍ പാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു. 1996 മുതല്‍ 2000 വരെ എന്‍എസ്യുഐ ബിഹാര്‍ ഘടകം പ്രസിഡന്‍റായിരുന്നു ശര്‍മ്മ. ശര്‍മ്മയുടെ പ്രതികരണങ്ങളും രാജിയും മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

<strong>അമിത്ഷാ ബംഗാളില്‍ കളി മുറുക്കുന്നു! മൂന്ന് തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്!</strong>അമിത്ഷാ ബംഗാളില്‍ കളി മുറുക്കുന്നു! മൂന്ന് തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്!

<strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം</strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം

English summary
Ahead of Polls, Congress Leader Quits Over Party's Demand For Air Strike Proof Against Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X