ഇന്ത്യയിലെത്താന്‍ അഫ്ഗാന്‍ പാസ്പോര്‍ട്ട്; റിപ്പബ്ലിക് ദിനത്തിലെ പാക് പദ്ധതികള്‍ ഞെട്ടിയ്ക്കുന്നത്
ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ ഐഎസ്‌ഐ ഇന്ത്യ ആക്രമിക്കാന്‍ വേറിട്ട പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെത്തുന്ന പാക് ഭീകരര്‍ ആക്രമണം നടത്തുമെന്നാണ് ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയ സാഹചര്യത്തിലാണ് പാക് ഐഎസ്‌ഐയുടെ പദ്ധതികളെക്കുറിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

അഫ്ഗാനികളായി ചമഞ്ഞ്
അഫ്ഗാനി പൗരന്മാരെന്ന് ചമഞ്ഞോ അഫ്ഗാനി പാസ്‌പോര്‍ട്ട് ഉപയോഗിച്ചോ ഇന്ത്യയിലെത്തി റിപ്പബ്ലിക്ക് ദിനത്തില്‍ ഭീകരാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ആന്റി ഡ്രോണ്‍ സങ്കേതം
റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള ഭീകരാക്രമണം തടയുന്നതിനായി ആന്റി ഡ്രോണ്‍ ടെക്‌നോളജിയും ദില്ലിയില്‍ ആദ്യമായി ഉപയോഗിക്കും.

സുരക്ഷ ശക്തം
റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് ജനുവരി 25ന് തന്നെ ദി്ല്ലിയിലെ അതിര്‍ത്തികളെല്ലാം അടച്ചിട്ട് കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമാവും കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തിവിടുക. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ ആന്റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍ ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കും. ഇതിന് പുറമേ എട്ട് കണ്‍ട്രോള്‍ റൂമുകളിലായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിരന്തരം പരിശോധിക്കുകയും ചെയ്യും.

ഇന്ത്യ- അഫ്ഗാന്‍ ബന്ധത്തില്‍
ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതായി ചില വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ നിന്ന് പിടികൂടിയ അഫ്ഗാന്‍ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.

റോയുടെ മുന്നറിയിപ്പ്
ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനായി പാക് ഐഎസ്‌ഐ പാകിസ്താനി- അഫ്ഗാന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതായി റോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നൈസ് ഭീകരാക്രമണം
ഫ്രാന്‍സിലെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ഐസിസ് നടത്തിയ ഭീകരാക്രമണത്തിന് സമാനമായ അപ്രതീക്ഷിത ആക്രമണം ഇന്ത്യയിലുണ്ടാകുമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു.

ആയുധങ്ങളുമായി ഭീകരസംഘടനകള്‍
പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഭീകരസംഘടനകളായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍, അല്‍ഖ്വയ്ദ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications