കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റക്കെട്ടായി നില്‍ക്കണം, വെല്ലുവിളി മോദിയും ഷായും, നേതാക്കള്‍ക്ക് ക്ലാസെടുത്ത് അഹമ്മദ് പട്ടേല്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്ന് എംഎല്‍എമാരെ കൂറുമാറ്റിച്ച് സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ക്ലാസെടുത്ത് അഹമ്മദ് പട്ടേല്‍. ശിവസേനയും എന്‍സിപിയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതിന് പിന്നാലെ കോണ്‍ഗ്രസും ഇതേ രീതി പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണ് ബിജെപിയെ കരുതിയിരിക്കണമെന്ന് അഹമ്മദ് പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയത്. മുംബൈയിലെ ജെഡബ്ല്യു മാരിയറ്റിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്.

1

അതേസമയം പട്ടേല്‍ എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി വലിയ വെല്ലുവിളി നമുക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനെ നേരിടണം. ഇവിടെ വരെയെത്താന്‍ നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. നവംബര്‍ 30ന് ഒരിക്കല്‍ കൂടി നമ്മള്‍ വിജയിക്കും. അത് അത്യാവശ്യമാണ്. ഉറപ്പായും നടക്കുന്ന കാര്യവുമാണ്. എംഎല്‍എമാരെ ഒരുമിപ്പിച്ച് നിര്‍ത്തേണ്ടത് ബിജെപിയെ പരാജയപ്പെടുത്തുന്നതിന് അത്യാവശ്യമാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ദേവേന്ദ്ര ഫട്‌നാവിസില്‍ നിന്ന് മാത്രമല്ല നമ്മള്‍ വെല്ലുവിളി നേരിടുന്നത്. ഗവര്‍ണറില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടിയാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വലിയ കളികളാണ് നടത്തുന്നത്. അവരെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം സാഹചര്യത്തില്‍ നാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ ധാര്‍മികതയുടെ കൂടി ആവശ്യമാണ്. നമ്മള്‍ തന്നെ വിജയിക്കുമെന്നും അഹമ്മദ് പട്ടേല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

യോഗത്തില്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെസി വേണുഗോപാല്‍ എന്നിവരും അഹമ്മദ് പട്ടേലിന് ഒപ്പമുണ്ട്. അതേസമയം ശിവസേന എംഎല്‍എമാരോട് മൊബൈല്‍ ഫോണുകള്‍ അടക്കം നേതൃത്വത്തെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു തരത്തിലുള്ള ആശയവിനിമയവും പുറത്ത് നിന്ന് അനുവദിക്കേണ്ടെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് വിശ്വാസ വോട്ടില്‍ വിജയിക്കേണ്ടത് അഭിമാനപ്രശ്‌നമായിട്ടാണ് കാണുന്നത്.

 അണിയറയില്‍ കളി നിയന്ത്രിച്ചത് അമിത് ഷാ... ഭൂപേന്ദ്ര യാദവിനെ കളത്തിലിറക്കി, ഒടുവില്‍ ജയം!! അണിയറയില്‍ കളി നിയന്ത്രിച്ചത് അമിത് ഷാ... ഭൂപേന്ദ്ര യാദവിനെ കളത്തിലിറക്കി, ഒടുവില്‍ ജയം!!

English summary
ahmed patel tells maharashtra congress of challenges from bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X