കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു; ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 18 മരണം
അഹമ്മദാബാദ്: ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്. ഏപ്രില്‍ 15 ന് ആണ് ബദറുദ്ദീന്‍ ഷെയ്ഖിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില കഴിഞ്ഞ രണ്ട് ദിവസമായി ഗുരുതരമായ അവസ്ഥയിലായിരുന്നു. ബെഹ്റാംപുര വാര്‍ഡ് കൗണ്‍സിലറാണ് ബദറുദ്ദീന്‍ ഷെയ്ഖ്.
ഇവിടെ മാത്രം 200 ല്‍ അധികം കൊറോണ വൈറസ് ബാധിതരുണ്ട്. മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഇമ്രാന് ഖേഡ്വാലയും കൊറോണ വൈറസ് ബാധിതനായിട്ടുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 230 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18 മരണവും ഇന്നലെ സംഭവിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ചൈനയിലെ വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍. ടൈപ്പ് വൈറസാകാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എസ്-ടൈപ്പ് വൈറസിനെക്കാള്‍ തീവ്രതയും രോഗവ്യാപന ശേഷിയുമുള്ള എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് കൂടുതലായതാവും മരണ സംഖ്യ ഉയരാന്‍ കാരണമെന്നാണ് ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനായ സി. ജി ജോഷി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. വിദേശരാജ്യങ്ങളില്‍ ഏറ്റവും കൂടൂതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് റിപ്പോര്‍ട്ട് ചെയ്തത് 7628 പേര്‍ക്കാണ്. 24 മണിക്കൂറിനുള്ളില്‍ പുതുതായി 811 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 323 പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടമായി. ദില്ലിയില്‍ 2625 ഉം, മധ്യപ്രദേശില്‍ 2096 ഉം രാജസ്ഥാനില്‍ 2083 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications