കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു; ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 18 മരണം

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്. ഏപ്രില്‍ 15 ന് ആണ് ബദറുദ്ദീന്‍ ഷെയ്ഖിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യ നില കഴിഞ്ഞ രണ്ട് ദിവസമായി ഗുരുതരമായ അവസ്ഥയിലായിരുന്നു. ബെഹ്‌റാംപുര വാര്‍ഡ് കൗണ്‍സിലറാണ് ബദറുദ്ദീന്‍ ഷെയ്ഖ്.

ഇവിടെ മാത്രം 200 ല്‍ അധികം കൊറോണ വൈറസ് ബാധിതരുണ്ട്. മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ ഖേഡ്വാലയും കൊറോണ വൈറസ് ബാധിതനായിട്ടുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 230 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18 മരണവും ഇന്നലെ സംഭവിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ചൈനയിലെ വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍. ടൈപ്പ് വൈറസാകാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

paracitamal-display

എസ്-ടൈപ്പ് വൈറസിനെക്കാള്‍ തീവ്രതയും രോഗവ്യാപന ശേഷിയുമുള്ള എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് കൂടുതലായതാവും മരണ സംഖ്യ ഉയരാന്‍ കാരണമെന്നാണ് ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനായ സി. ജി ജോഷി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. വിദേശരാജ്യങ്ങളില്‍ ഏറ്റവും കൂടൂതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് റിപ്പോര്‍ട്ട് ചെയ്തത് 7628 പേര്‍ക്കാണ്. 24 മണിക്കൂറിനുള്ളില്‍ പുതുതായി 811 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 323 പേര‍്ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ദില്ലിയില്‍ 2625 ഉം, മധ്യപ്രദേശില്‍ 2096 ഉം രാജസ്ഥാനില്‍ 2083 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സുബൈദ നൽകിയത് 5510 രൂപ; പങ്കുവെച്ച് എംഎൽഎ മുകേഷ്ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സുബൈദ നൽകിയത് 5510 രൂപ; പങ്കുവെച്ച് എംഎൽഎ മുകേഷ്

രാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽരാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽ

English summary
Ahmedabad Congress leader Badruddin Shaikh dies of coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X