ആളറിയാതെ ആങ്ങളയെ വിവാഹം കഴിച്ചു, വിവാഹമോചനം തേടി യുവതി!
ഹൈദരാബാദ്: അബദ്ധത്തില്‍ അര്‍ധസഹോദരനെ വിവാഹം ചെയ്ത യുവതി ബന്ധം പിരിയാന്‍ നിയമസഹായം തേടുന്നു. ഹൈദരാബാദില്‍നിന്നാണ് വാര്‍ത്ത. ഒരു വിവാഹ പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും പരിചയപ്പെടുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. വീട്ടില്‍ അറിഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതിയ ഇവര്‍ രഹസ്യമായിട്ടാണ് വിവാഹിതരായത്.
അടുത്തിടെ കുടുംബത്തില്‍ നടന്ന മറ്റൊരു വിവാഹ ചടങ്ങില്‍ കണ്ടുമുട്ടിയപ്പോഴാണ് സമീര്‍ തന്റെ അര്‍ധസഹോദരനാണ് എന്ന കാര്യം മീന തിരിച്ചറിഞ്ഞത്. താന്‍ വിവാഹിതയാണ് എന്ന കാര്യം മീന ആരെയും അറിയിച്ചിരുന്നുമില്ല. ഇക്കാര്യങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുമ്പോല്‍ തന്നെ വീട്ടില്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു എന്ന് മീന പറഞ്ഞു.

സമീര്‍ അര്‍ധസഹോദനാണ് എന്ന് തിരിച്ചറിഞ്ഞതോടെ താന്‍ നേരത്തെ വിവാഹിതയാണ് എന്ന കാര്യ മീന വീട്ടുകാരെ അറിയിച്ചു. ആളറിയാതെ വിവാഹം ചെയ്തത് അര്‍ധ സഹോദരനെയാണ് എന്ന് അറിഞ്ഞതോടെ താന്‍ തകര്‍ന്നുപോയി എന്ന് മീന പറഞ്ഞു. വിവരമറിഞ്ഞതോടെ വിവാഹബന്ധം വേര്‍പ്പെടുത്താനായിരുന്നു സമീറിന്റെയും തീരുമാനം. നിയമപരമായി വിവാഹബന്ധം കഴിഞ്ഞ സ്ഥിതിക്ക് ഇരുവരും ഒരുമിച്ച് യോജിച്ച ഒരു തീരുമാനത്തിലെത്തിയേ പറ്റൂ എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications