Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ? കോര്‍പ്പറേഷനെതിരെ ഹൈക്കോടതി

അഹമ്മദാബാദ്: മുന്‍സിപ്പലല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തെരുവ് കച്ചവടക്കാരുടെ വണ്ടികള്‍ പിടിച്ചെടുത്തെന്ന് കാണിച്ച് 25ഓളം പേര്‍ അഹമ്മദാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തെരുവ് കച്ചവടക്കാര്‍ മാംസാഹാരം വില്‍പ്പന നടത്തുന്നത് എതിര്‍ത്ത്‌കൊണ്ടാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തെരുവ് കച്ചവടക്കാരുടെ വണ്ടികള്‍ പിടിച്ചെടുത്തത്.

സംഭവത്തില്‍ ഹൈക്കോടതി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിക്കുകയും കേസുകള്‍ എത്രയും വേഗം പരിഗണിക്കണമെന്നും 24 ണണിക്കൂറിനുള്ളില്‍ പിടിച്ചെടുത്ത സാധനങ്ങള്‍ കച്ചവടക്കാര്‍ക്ക് തിരിച്ച് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

1

എന്താണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രശ്‌നമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ചോദിച്ചു. എന്താണ് നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ല അതാണ് നിങ്ങളുടെ പ്രശ്‌നം ഢാന്‍ പുറത്ത് നിന്ന് എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാനാകുമെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. ഞാന്‍ നാളെ വീടിന് പുറത്ത് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ? കോര്‍പ്പറേഷന്‍ കമ്മീഷ്ണറെ വിളിച്ച് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാളെ പ്രമേഹത്തിന് കാരണമാകുമെന്നും നിങ്ങളെന്നെ കരിമ്പ് കഴിക്കാന്‍ അുവദിക്കില്ലെന്നും, ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറഞ്ഞ് കാപ്പി കുടിക്കാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

2

ഒരു ഔദ്യോഗിക ഉത്തരവുമില്ലാതെയാണ് തങ്ങളുടെ വണ്ടി പിടിച്ചെടുത്തതെന്നും വഡോദര, സൂറത്ത്, ഭാവ്നഗര്‍, ജുനഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ജനങ്ങളുടെ പ്രതികൂസ നിലപാട് കാരണമാണ് വണ്ടികള് പിടിച്ചെടുത്തതെന്നും ഹര്‍ജികാര്‍ക്ക് വേണ്ടി ഹാജരായ റോണിത് ജോയ് പറഞ്ഞു. കൂടാതെ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരുടെ വണ്ടികള്‍ മതവികാരം വൃണപ്പെടുത്തുന്നുവെന്ന് രാജ്‌കോട്ട് മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഹമ്മബാദ് മുന്‍സിപ്പല്‍ കൗണ്‍സിലിന് പുറമെ ഹര്‍ജിയില്‍ പറഞ്ഞിരുന്ന അര്‍ബന്‍ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കൂടി വേണ്ടിയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായത്.

3

ആദ്യം കേസ് പരിഗണിച്ച ശേഷം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സത്യം ഛായയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയും കേസ് മാറ്റിവെക്കുകയുമായിരുന്നു. റോഡിലെ കൈയേറിയതും പൊതുഗതാഗതത്തിന് തടസ്സാമാകുന്നതും കാല്‍നടയാത്രക്കാര്‍ക്ക് തടസമാകുന്നതുമാണ് ഇത് ഒഴിപ്പിക്കാന്‍ കാരണമെന്നും ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും എല്ലാ നോണ്‍-വെജിറ്റേറിയന്‍ വണ്ടികളും നീക്കം ചെയ്യാന്‍ ഒരു ഉദ്ദേശവുമില്ലെന്നും അഭിഭാഷകന്‍ ഛായ കോടതിയില്‍ വാദിച്ചു.

4

എന്നാല്‍, മാംസാഹാരം വില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണോ കയ്യേറ്റം നീക്കം ചെയ്യുന്നതെന്ന് ജസ്റ്റിസ് വൈഷ്ണവ് ചോദിച്ചു. വസ്ത്രാപൂര്‍ തടാകത്തിന് സമീപം മുട്ട ഓംലറ്റ് വില്‍ക്കുന്ന കടക്കാരനെ ഒരു രാത്രി മുട്ട വില്‍പ്പന നടത്താന്‍ പാടില്ല എന്ന് പറഞ്ഞ് നിങ്ങള്‍ ഒഴിപ്പിക്കുമോ നിങ്ങള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത്. കോര്‍പ്പറേഷന്‍ കമ്മീഷ്ണറോട് എത്രയും വേഗം ഹാജരാകാന്‍ പറയണമെന്നും ജസ്റ്റിസ് വൈഷ്ണവ് പറഞ്ഞു. എന്നാല്‍ കോടതിയുടെ വാദം അഭിഭാഷകന്‍ നിഷേധിച്ചു.

Recommended Video

cmsvideo
    'ബിപിൻ റാവത്തിന്റെ മരണത്തിൽ അമേരിക്കക്ക് പങ്ക് ' ചൈനീസ് വെളിപ്പെടുത്തൽ
    5

    താന്‍ സമര്‍പ്പിച്ച പെറ്റീഷനൊപ്പം ഫുട്പാത്ത് കൈയേറിയ ഫോട്ടോ കൂടി വച്ചിട്ടുണ്ടെന്ന് ഝായ പറഞ്ഞു. കൈയേറ്റങ്ങളുണ്ടെങ്കില്‍ അത് നീക്കണമെന്നും എന്നാല്‍ ഭക്ഷണ വില്‍പ്പനയുടെ പേരില്‍ അത് നീക്കരുതെന്നും ജസ്റ്റിസ് വൈഷ്ണവ് പറഞ്ഞു. ഹര്‍ജിക്കാരന്‍ തങ്ങളുടെ സാധനങ്ങള്‍ വിട്ട്തരണമെന്ന് ആവശ്യപ്പെട്ട് 24 ണിക്കൂറിനകം കോര്പ്പററേഷനെ സമീപിച്ചാല്‍ അത് പെട്ടെന്ന് തന്നെ പരിഗണിക്കുമെന്നും ഝായ കോടതിയില്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+