Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തുന്ന ഹോസ്റ്റലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍: കൂട്ടനിലവിളി: നടുക്കുന്ന ദൃശ്യങ്ങള്‍

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന് പിന്നാലെ അപകടവുമായി ബന്ധപ്പെട്ട് നടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ താഴേക്ക് പതിച്ച് കത്തിയമര്‍ന്നതിന്റെ ദൃശ്യങ്ങള്‍ നടുക്കത്തോടെയാണ് രാജ്യം കണ്ടത്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ കത്തിയമരുന്ന വിമാനത്തിന് സമീപത്തുനിന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പ്രാണരക്ഷാര്‍ത്ഥം അലറിക്കരഞ്ഞുകൊണ്ട് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് ഏറ്റവും പുതിയതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

plane crash

എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാതെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് പലരും നിലവിളിച്ചുകൊണ്ടാണ് താഴേക്ക് ചാടുന്നത്. ബാല്‍ക്കണിയുടെ കൈവരിയില്‍ കയ്യില്‍ കിട്ടിയ തുണികള്‍ കെട്ടിയിട്ട് പുറത്തേക്ക് തൂങ്ങിയിറങ്ങാനാണ് പലരും ശ്രമിക്കുന്നത്. അന്തരീക്ഷം ആകെ കറുത്ത പുകയും തീയുമാണ്. അപകട സ്ഥലത്ത് 700 ഡിഗ്രിയോളം ചൂടാണ് അനുഭവപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ചൂടില്‍ നിന്നും പുകയില്‍ നിന്നും രക്ഷപെടാന്‍ വിദ്യാര്‍ഥികള്‍ തീവ്രശ്രമം നടത്തുന്നത് വീഡിയോയില്‍ കാണാം.

പലരും തുണിയില്‍ നിന്ന് പിടിവിട്ട് താഴേക്ക് ചാടുന്നതും വീഡിയോയിലുണ്ട്. 21 സെക്കന്‍ഡുള്ള വീഡിയോ കാണുന്നവരുടെ മനസിലും നടുക്കം ഉണ്ടാക്കും. ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലു മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനമാണ് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണ് അഗ്‌നിഗോളമായി മാറിയത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 241 പേരാണ് കൊല്ലപ്പെട്ടത്. വിശ്വാസിന്റെ തിരിച്ചുവരവ് അവിശ്വസനീയം എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് വിശകലനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

യുഎഇയില്‍ നിന്ന് സഹായം

അതിനിടെ, വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബിജെ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസവുമായി ആരോഗ്യ മേഖലയിലെ സംരംഭകനായ ഡോക്ടര്‍ ഷംസീര്‍ വയലില്‍. അപകടത്തെ തുടര്‍ന്ന് ആറു കോടി രൂപയുടെ സഹായ പാക്കേജ് ആണ് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍ പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം ധനസഹായവും നല്‍കും.

വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ ഏറെ വേദനാജനകമായ അനുഭവമാണെന്ന് ഡോ. ഷംസീര്‍ അബുദാബിയില്‍ പറഞ്ഞു. അപകട സ്ഥലം കണ്ടപ്പോള്‍ തന്റെ മെഡിക്കല്‍ പഠനകാലമാണ് ഓര്‍മ്മ വന്നത്. അന്നത്തെ ഹോസ്റ്റല്‍ അന്തരീക്ഷവും കൂട്ടുകാരുമൊക്കെ മനസിലേക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു. ഹോസ്റ്റലിലും മെസിലും ഇരുന്ന് പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍, കാന്റീന് ചുറ്റുമുള്ള വര്‍ത്തമാനങ്ങള്‍ എന്നിവയൊക്കെ ഓര്‍മ്മയിലേക്ക് വന്നതായും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടല്‍ അടക്കമുള്ള നിരവധി ദുരന്തങ്ങളില്‍ കൈത്താങ്ങ് നല്‍കിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഉണ്ടായ അപകടം മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ വ്യക്തിപരമായി ബാധിച്ചതായി ഡോ. ഷംസീര്‍ പറഞ്ഞു. മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലുമാണ് ഡോ. ഷംസീര്‍ പഠിച്ചത്.

2010 ലെ മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ കുടുംബാംഗങ്ങള്‍ക്ക് ഡോക്ടര്‍ ഷംസീര്‍ സാമ്പത്തിക, വിദ്യാഭ്യാസ സഹായങ്ങളും യുഎഇയില്‍ ജോലിയും നല്‍കിയിരുന്നു. നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം സഹായം എത്തിച്ചിട്ടുണ്ട്

രാജസ്ഥാനില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, മാനവ് ഭാദു, മധ്യപ്രദേശിലെ ആര്യന്‍ രജ്പുത്, ഗുജറാത്തിലെ രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഒരു കോടി രൂപയുടെ സഹായം ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+