കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ഒരു ഔദ്യോഗിക 'മിനി പാകിസ്താന്‍'... ഞെട്ടിക്കുന്ന എഫ്‌ഐആര്‍!

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളെ മിനി പാകിസ്താന്‍ എന്നും ബംഗ്ലാദേശ് കോളനി എന്നും വിളിക്കുന്നത് നാട്ടില്‍ അപൂര്‍വ്വമായെങ്കിലും കാണാന്‍ പറ്റും. അത് പക്ഷേ സാധാരണ ജനങ്ങള്‍ പറയുന്ന കാര്യം. എന്നാല്‍ പോലീസ് എഫ് ഐ ആറില്‍ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ മിനി പാകിസ്താന്‍ എന്ന് വിളിച്ചാല്‍ എങ്ങനെയിരിക്കും. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.

അഹമ്മദാബാദിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജുഹാപുര പ്രാദേശികമായി മിനി പാകിസ്താന്‍ എന്ന് വിളിക്കപ്പെടുന്ന സ്ഥലമാണ്. ഹിന്ദുക്കള്‍ കൂടുതലായുള്ള വേജാല്‍ പൂരുമായി വാഗ അതിര്‍ത്തി എന്ന് വിളിക്കപ്പെടുന്ന ഒരു റോഡ് അതിര്‍ത്തിയും ഈ സ്ഥലത്തിനുണ്ട്. എന്നാല്‍ നഗരത്തിലെ ആളുകള്‍ സാധാരണയായി ഉപയോഗിച്ചിരുന്ന ഈ വാക്കുകള്‍ പോലീസ് എഫ് ഐ ആറിലും എത്തി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ahmedabadmap

രഖിയല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു അടിപിടിക്കേസിലാണ് അറസ്റ്റിലായ നാല് യുവാക്കളെ വാത്വ, പാകിസ്താന്‍ സ്വദേശികള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മിനി പാകിസ്താന്‍ എന്ന് എഫ് ഐ ആറില്‍ റൈട്ടര്‍ എഴുതിയത് എന്നാണ് ഇവിടത്തെ എസ് ഐ പറയുന്നത്. ഇവിടെ ഇതെല്ലാം സാധാരണമാണ് എന്നും ഇദ്ദേഹം പറയുന്നു.

നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആളുകളോട് ഹിന്ദുസ്ഥാനിലേക്കാണോ പാകിസ്താനിലേക്കാണോ പോകേണ്ടത് എന്ന് ചോദിക്കാറുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. താനെയ്ക്കടുത്ത നല്ലോസപുര എന്ന സ്ഥലത്ത് അഞ്ഞൂറോളം മുസ്ലിം കുടുംബങ്ങള്‍ക്ക് കിട്ടുന്ന കറണ്ട് ബില്ലില്‍ മിനി പാകിസ്താന്‍ എന്നാണ് വിലാസം എഴുതുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുക്കള്‍ കൂടുതലുള്ള സ്ഥലങ്ങളെയാണ് ഹിന്ദുസ്ഥാന്‍ എന്ന് വിൡക്കുന്നത്.

English summary
In what could tarnish country's communal harmony, an FIR in communally polarised city of Ahmedabad has reportedly termed a Muslim dominated locality as 'Mini Pakistan'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X