കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ചായ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച കട ഗുജറാത്ത് സര്‍ക്കാര്‍ അടപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി പരീക്ഷിച്ചു വിജയിച്ച ചായ് പീ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ചായക്കട അടപ്പിച്ചു. അഹമ്മദാബാദ് മുന്‍സിപ്പല്‍ അധികൃതരാണ് ചായക്കട അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുകയും അടപ്പിക്കുകയും ചെയ്തത്.

തിരക്കേറിയ സര്‍ഖേജ് ഗാന്ധിനഗര്‍ ഹൈവേയിലായിരുന്നു ഇസ്‌കോന്‍ ഗഡീയ എന്ന പേരിലുള്ള ചായപ്പീടിക പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയില്‍ പലയിടത്തുമായി ഇവയ്ക്ക് എട്ടോളം കടകളുണ്ട്. അടപ്പിച്ച കട റോഡരുകിലാണെന്നും വാഹന പാര്‍ക്കിങ്ങിന് സ്ഥലമില്ലെന്നും കാട്ടിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ നടപടിയെടുത്തത്.

modichaypecharcha

റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് ഉപഭോക്താക്കള്‍ കടയിലെത്തിയിരുന്നത്. ഇത് ട്രാഫിക് ജാമിന് കാരണമാകുന്നുണ്ടെന്നും പറയുന്നു. നേരത്തെ പല തവണ നോട്ടീസ് നല്‍കിയിട്ടും ചായക്കട അടയ്ക്കാനോ വാഹന പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കാനോ കടയുടമയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

2014 ഫിബ്രുവരി 13നാണ് പ്രധാനമന്ത്രി ചായ് പീ ചായയ്ക്ക് ഈ ചായക്കടയിലൂടെ തുടക്കം കുറിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതായിരുന്നു കാമ്പയിന്‍. രാജ്യത്തെ 100 കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ബിജോപിയുടെ ചരിത്രവിജയത്തിന് പ്രചരണം കാര്യമായി സഹായിക്കുകയും ചെയ്തു.

English summary
Ahmedabad tea stall where Modi held ‘Chai pe Charcha’ shuts down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X