കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജീവ് ഗാന്ധി അഴിമതിക്കാരന്‍': നരേന്ദ്രമോദിക്ക് കിടിലന്‍ മറുപടിയുമായി രാഹുല്‍ലും പ്രിയങ്കയും

Google Oneindia Malayalam News

ദില്ലി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി രാജീവ് ഗാന്ധിയുടെ മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്.

<strong>രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ 1 അഴിമതിക്കാരനായി: പുതിയ വിമര്‍ശനവുമായി മോദി</strong>രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ 1 അഴിമതിക്കാരനായി: പുതിയ വിമര്‍ശനവുമായി മോദി

രാജീവ് ഗാന്ധിയെ അഴിമതിക്കാരാനായി ചിത്രീകരിച്ച് നരേന്ദ്ര മോദിക്ക് സത്യത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നാണ് രാഹുല്‍ ഗാന്ധിയ തുറന്നടിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ മറുപടി..

സ്വന്തം അഴിമതിക്കറ

സ്വന്തം അഴിമതിക്കറ

സ്വന്തം അഴിമതിക്കറ അച്ഛന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ല. യുദ്ധം അവസാനിച്ചെന്നും മോദിയുടെ കർമ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

സ്നേഹവും ആലിംഗനവും

സ്നേഹവും ആലിംഗനവും

മോദിക്ക് സ്നേഹവും ആലിംഗനവും നൽകുന്നുവെന്ന് പറഞ്ഞാണ് രാഹുൽ ട്വീറ്റ് അവസാനിപ്പിക്കുന്നത്. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും മോദിക്ക് മറുപടിയുമായി രംഗത്തെത്തി.

പ്രിയങ്കയുടെ മറുപടി

പ്രിയങ്കയുടെ മറുപടി

തന്‍റെ പിതാവും രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന നരേന്ദ്ര മോദിയുടെ പരാമർശം അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ അപമാനിയ്ക്കലാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.

മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മറ്റ് കോണ്‍ഗ്രസ് നേതാക്കളും

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പി ചിദംബരം ഉള്‍പ്പടേയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അടിസ്ഥാന രഹിതയമാ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് ഗുലാംനബി ആസാദ് വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലായിരുന്നു രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശം. രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ 1 അഴിമതിക്കാരനായിട്ടായിരുന്നെന്നാണ് മോദിയുടെ ആരോപണം.

പ്രതിപക്ഷസഖ്യത്തിന്റെ ലക്ഷ്യം

പ്രതിപക്ഷസഖ്യത്തിന്റെ ലക്ഷ്യം

തനിക്കെതിരെ നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന പ്രതിപക്ഷസഖ്യത്തിന്റെ ലക്ഷ്യം തന്റെ പ്രതിഛായ തകര്‍ക്കുക എന്നത് മാത്രമാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

മിസ്റ്റര്‍ ക്ലീന്‍

മിസ്റ്റര്‍ ക്ലീന്‍

മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ അനുയായികള്‍ വിളിച്ചിരുന്നത്. പക്ഷെ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം.

ബൊഫേഴ്‌സ്‌

ബൊഫേഴ്‌സ്‌

രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം. സ്വീഡനില്‍ നിന്ന്‌ ഇന്ത്യക്ക്‌ വെടിക്കോപ്പുകള്‍ വാങ്ങാന്‍ സ്വീഡിഷ്‌ നിര്‍മ്മാണക്കമ്പനിയായ ബൊഫേഴ്‌സില്‍ നിന്ന്‌ രാജീവ്‌ ഗാന്ധി അടക്കമുള്ള ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്‌. ബൊഫേഴ്സ് കേസില്‍ രാജീവ്‌ ഗാന്ധി കുറ്റക്കാരനാണ്‌ എന്നതിന്‌ തെളിവുകളില്ലെന്ന്‌ കോടതി വിധിച്ചിരുന്നു.

അവരുടെ ലക്ഷ്യം

അവരുടെ ലക്ഷ്യം

തന്‍റെ പ്രതിച്ഛായ തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നതിലൂടെ കേന്ദ്രത്തില്‍ ദുര്‍ബലവും അസ്ഥിരവുമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കലാണ്‌ അവരുടെ ലക്ഷ്യമെന്നും നരേന്ദ്രമോദി ആരോപിച്ചു. ഈ പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം, ഈ മോദി വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചയാളല്ല. രാജകീയ കുടുംബത്തിലുമല്ല ജനിച്ചതെന്നും മിസ്റ്റര്‍ ഗാന്ധി എന്ന് അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

രാഹുല്‍ ഗാന്ധി

ട്വീറ്റ്

പി ചിദംബരം

ട്വീറ്റ്

<strong>51 മണ്ഡലങ്ങള്‍; ബിജെപി 20 ന് താഴേക്ക് കൂപ്പ് കുത്തമോ, മുന്നേറ്റത്തിനായി കോണ്‍ഗ്രസും ഇതര കക്ഷികളും</strong>51 മണ്ഡലങ്ങള്‍; ബിജെപി 20 ന് താഴേക്ക് കൂപ്പ് കുത്തമോ, മുന്നേറ്റത്തിനായി കോണ്‍ഗ്രസും ഇതര കക്ഷികളും

English summary
ahul and priyanka reply to modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X