വിജയ് ചിത്രം 'സർക്കാരി'ലെ രംഗങ്ങളിൽ വാളെടുത്ത് അണ്ണാഡിഎംകെ, തിയറ്ററുകൾ ആക്രമിച്ചു
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ട് എന്നതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട വിജയ് ചിത്രമാണ് മെര്‍സല്‍. എങ്കിലും പടം കോടികള്‍ വാരി. മെര്‍സലിന് ശേഷമിറങ്ങിയ സര്‍ക്കാരിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. തമിഴ്നാട് സര്‍ക്കാര്‍ തന്നെയാണ് വിജയ് ചിത്രമായ സര്‍ക്കാരിനെതിരെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
സര്‍ക്കാരിനെ വിമര്ശിക്കുന്നുവെന്നതും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോട് സമാനമായ രംഗങ്ങളുണ്ട് എന്നതുമാണ് ഭരണകക്ഷിയായ എഐഎഡിഎംകെ പ്രതിഷേധമുയര്‍ത്താനുളള കാരണം. സിനിമയ്ക്കെതിരെ അണ്ണാ ഡിഎംകെ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മാത്രമല്ല തിയറ്ററുകള്‍ക്ക് നേരെ അടക്കം വ്യാപകമായ ആക്രമണവും നടന്നു.

സർക്കാരിനെതിരെ സർക്കാർ
എടപ്പാടി പളനിസ്വാമി നയിക്കുന്ന തമിഴ്നാട് സര്‍ക്കാരിനേയും അണ്ണാഡിഎംകെയും വിമര്‍ശിക്കുന്ന തരത്തിലുളള നിരവധി രംഗങ്ങളുണ്ട് സര്‍ക്കാര്‍ എന്ന വിജയ് ചിത്രത്തില്‍. അടിമുടി രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന സാധനങ്ങള്‍ തീയുടുന്ന രംഗമുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയെ അമിതമായി മരുന്ന് നല്കി കൊലപ്പെടുത്തുന്ന രംഗവുമുണ്ട്.

ജയലളിതയുടെ മരണം
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പഴയ പേര് കോമളവല്ലി എന്നാണെന്നും ചിത്രത്തിലെ രംഗം ജയലളിതയെ ഉദ്ദേശിച്ചുളളതാണെന്നുമാണ് അണ്ണാഡിഎംകെ വാദിക്കുന്നത്. ജയലളിതയുടെ മരണം കൊലപാതകമാണ് എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ രംഗങ്ങള്‍ വിവാദമായതോടെ അണ്ണാഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

വ്യാപക ആക്രമണം
സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന പല തിയറ്ററുകളും ആക്രമിക്കപ്പെട്ടിരിക്കുന്നു. മധുരയിലും കോയമ്പത്തൂരിയും തിയറ്ററുകള്‍ ആക്രമിക്കുകയും വിജയ്യുടെ കട്ടൗട്ടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചിത്രത്തിന്റെ പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ആക്രമണം വ്യാപകമായതിനെ തുടര്‍ന്ന് ചെന്നൈയിലെ തിയറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുരുകദോസിന്റെ വീട്ടിൽ പോലീസ്
സര്‍ക്കാരിനെതിരെ സംസ്ഥാന മന്ത്രിമാരടക്കം നേരത്തെ രംഗത്ത് വന്നിരുന്നു. ചിത്രം ഭീകരവാദമാണ് എന്നാണ് നിയമമന്ത്രി സിവി ഷണ്മുഖം പ്രതികരിച്ചത്. അതിനിടെ ചിത്രത്തിന്റെ സംവിധായകന് എആര്‍ മുരുകദോസിന്റെ വീട്ടില്‍ രാത്രി പോലീസ് പരിശോധനയ്ക്ക് എത്തിയത് കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാക്കി. മുരുകദോസിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയത് എന്നാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ആരോപിക്കുന്നത്.

സിനിമാരംഗത്ത് പ്രതിഷേധം
എന്നാല്‍ മുരുകദോസിന് സുരക്ഷ നല്‍കാനാണ് എത്തിയത് എന്നാണ് പോലീസ് വാദം. മുരുകദോസ് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പോലീസിന് മടങ്ങേണ്ടതായി വന്നു. സെന്‍സര്‍ ചെയ്ത സിനിമയ്ക്ക് മേലെ സര്‍ക്കാര്‍ കൈ കടത്തുന്നതിനെതിരെ തമിഴ് സിനിമാരംഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. രജനീകാന്ത്, കമല്ഹാസന്, ഖുശ്ബു, വിശാല്‍ എന്നിവരടക്കം സിനിമയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

വിവാദരംഗങ്ങൾ നീക്കിയേക്കും
സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാണ് പ്രതിഷേധം ഉയര്‍ത്തുന്നവരുടെ ആവശ്യം. ഇത് പ്രകാരം വിവാദരംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാദം വെറും കച്ചവട തന്ത്രം മാത്രമാണ് എന്നും ഒരു വാദം ഉയരുന്നുണ്ട്. സിനിമാക്കാരുടെ കച്ചവട തന്ത്രമാണെന്നും ഇതിനെ അവഗണിക്കമം എന്നുമാണ് അണ്ണാഡിഎംകെ വിട്ട് അമ്മ മക്കള്‍ മുന്നേറ്റ കഴകമുണ്ടാക്കിയ ടിടിവി ദിനകരന് പ്രതികരിച്ചത്.

കോടികൾ വാരി സർക്കാർ
വിവാദത്തിനിടെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് സര്‍ക്കാര്‍ തിയറ്ററുകളില്‍ കുതിപ്പ് തുടരുന്നത്. രണ്ട് ദിവസം കൊണ്ട് തന്നെ സിനിമ നൂറ് കോടി ക്ലബ്ബിലെത്തിക്കഴിഞ്ഞു. ആദ്യദിനം തമിഴ്നാട്ടില്‍ നിന്ന് മാത്രം 30.5 കോടിയാണ്. ആദ്യദിനത്തെ ആകെ കളക്ഷനാകട്ടെ 47 കോടിക്ക് മേലെയാണ്. കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ആദ്യത്തെ ദിവസം 6.6 കോടി നേടി. ഇന്ത്യയിലും വിദേശത്തുമായി 3400 തിയറ്ററുകളിലാണ് സര്‍ക്കാര്‍ റിലീസ് ചെയ്തത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം












Click it and Unblock the Notifications