കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ചിത്രം 'സർക്കാരി'ലെ രംഗങ്ങളിൽ വാളെടുത്ത് അണ്ണാഡിഎംകെ, തിയറ്ററുകൾ ആക്രമിച്ചു

  • By Anamika Nath
Google Oneindia Malayalam News

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ട് എന്നതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട വിജയ് ചിത്രമാണ് മെര്‍സല്‍. എങ്കിലും പടം കോടികള്‍ വാരി. മെര്‍സലിന് ശേഷമിറങ്ങിയ സര്‍ക്കാരിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. തമിഴ്‌നാട് സര്‍ക്കാര്‍ തന്നെയാണ് വിജയ് ചിത്രമായ സര്‍ക്കാരിനെതിരെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്നതും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോട് സമാനമായ രംഗങ്ങളുണ്ട് എന്നതുമാണ് ഭരണകക്ഷിയായ എഐഎഡിഎംകെ പ്രതിഷേധമുയര്‍ത്താനുളള കാരണം. സിനിമയ്‌ക്കെതിരെ അണ്ണാ ഡിഎംകെ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മാത്രമല്ല തിയറ്ററുകള്‍ക്ക് നേരെ അടക്കം വ്യാപകമായ ആക്രമണവും നടന്നു.

സർക്കാരിനെതിരെ സർക്കാർ

സർക്കാരിനെതിരെ സർക്കാർ

എടപ്പാടി പളനിസ്വാമി നയിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിനേയും അണ്ണാഡിഎംകെയും വിമര്‍ശിക്കുന്ന തരത്തിലുളള നിരവധി രംഗങ്ങളുണ്ട് സര്‍ക്കാര്‍ എന്ന വിജയ് ചിത്രത്തില്‍. അടിമുടി രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന സാധനങ്ങള്‍ തീയുടുന്ന രംഗമുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയെ അമിതമായി മരുന്ന് നല്‍കി കൊലപ്പെടുത്തുന്ന രംഗവുമുണ്ട്.

ജയലളിതയുടെ മരണം

ജയലളിതയുടെ മരണം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പഴയ പേര് കോമളവല്ലി എന്നാണെന്നും ചിത്രത്തിലെ രംഗം ജയലളിതയെ ഉദ്ദേശിച്ചുളളതാണെന്നുമാണ് അണ്ണാഡിഎംകെ വാദിക്കുന്നത്. ജയലളിതയുടെ മരണം കൊലപാതകമാണ് എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ രംഗങ്ങള്‍ വിവാദമായതോടെ അണ്ണാഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

വ്യാപക ആക്രമണം

വ്യാപക ആക്രമണം

സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന പല തിയറ്ററുകളും ആക്രമിക്കപ്പെട്ടിരിക്കുന്നു. മധുരയിലും കോയമ്പത്തൂരിയും തിയറ്ററുകള്‍ ആക്രമിക്കുകയും വിജയ്യുടെ കട്ടൗട്ടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചിത്രത്തിന്റെ പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ആക്രമണം വ്യാപകമായതിനെ തുടര്‍ന്ന് ചെന്നൈയിലെ തിയറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുരുകദോസിന്റെ വീട്ടിൽ പോലീസ്

മുരുകദോസിന്റെ വീട്ടിൽ പോലീസ്

സര്‍ക്കാരിനെതിരെ സംസ്ഥാന മന്ത്രിമാരടക്കം നേരത്തെ രംഗത്ത് വന്നിരുന്നു. ചിത്രം ഭീകരവാദമാണ് എന്നാണ് നിയമമന്ത്രി സിവി ഷണ്‍മുഖം പ്രതികരിച്ചത്. അതിനിടെ ചിത്രത്തിന്റെ സംവിധായകന്‍ എആര്‍ മുരുകദോസിന്റെ വീട്ടില്‍ രാത്രി പോലീസ് പരിശോധനയ്ക്ക് എത്തിയത് കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാക്കി. മുരുകദോസിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയത് എന്നാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആരോപിക്കുന്നത്.

സിനിമാരംഗത്ത് പ്രതിഷേധം

സിനിമാരംഗത്ത് പ്രതിഷേധം

എന്നാല്‍ മുരുകദോസിന് സുരക്ഷ നല്‍കാനാണ് എത്തിയത് എന്നാണ് പോലീസ് വാദം. മുരുകദോസ് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പോലീസിന് മടങ്ങേണ്ടതായി വന്നു. സെന്‍സര്‍ ചെയ്ത സിനിമയ്ക്ക് മേലെ സര്‍ക്കാര്‍ കൈ കടത്തുന്നതിനെതിരെ തമിഴ് സിനിമാരംഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. രജനീകാന്ത്, കമല്‍ഹാസന്‍, ഖുശ്ബു, വിശാല്‍ എന്നിവരടക്കം സിനിമയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

വിവാദരംഗങ്ങൾ നീക്കിയേക്കും

വിവാദരംഗങ്ങൾ നീക്കിയേക്കും

സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാണ് പ്രതിഷേധം ഉയര്‍ത്തുന്നവരുടെ ആവശ്യം. ഇത് പ്രകാരം വിവാദരംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാദം വെറും കച്ചവട തന്ത്രം മാത്രമാണ് എന്നും ഒരു വാദം ഉയരുന്നുണ്ട്. സിനിമാക്കാരുടെ കച്ചവട തന്ത്രമാണെന്നും ഇതിനെ അവഗണിക്കമം എന്നുമാണ് അണ്ണാഡിഎംകെ വിട്ട് അമ്മ മക്കള്‍ മുന്നേറ്റ കഴകമുണ്ടാക്കിയ ടിടിവി ദിനകരന്‍ പ്രതികരിച്ചത്.

കോടികൾ വാരി സർക്കാർ

കോടികൾ വാരി സർക്കാർ

വിവാദത്തിനിടെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് സര്‍ക്കാര്‍ തിയറ്ററുകളില്‍ കുതിപ്പ് തുടരുന്നത്. രണ്ട് ദിവസം കൊണ്ട് തന്നെ സിനിമ നൂറ് കോടി ക്ലബ്ബിലെത്തിക്കഴിഞ്ഞു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 30.5 കോടിയാണ്. ആദ്യദിനത്തെ ആകെ കളക്ഷനാകട്ടെ 47 കോടിക്ക് മേലെയാണ്. കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ആദ്യത്തെ ദിവസം 6.6 കോടി നേടി. ഇന്ത്യയിലും വിദേശത്തുമായി 3400 തിയറ്ററുകളിലാണ് സര്‍ക്കാര്‍ റിലീസ് ചെയ്തത്.

ശ്രീധരൻ പിളളയെ അറസ്റ്റ് ചെയ്യുമോ അതോ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ? പിണറായിയോട് ബൽറാംശ്രീധരൻ പിളളയെ അറസ്റ്റ് ചെയ്യുമോ അതോ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ? പിണറായിയോട് ബൽറാം

English summary
AIADMK protest against Vijay movie Sarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X