കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ പുരട്ചി തലൈവിക്കൊപ്പം

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ മുഖയമന്ത്രി ജയലളിത നയിക്കുന്ന എഐഎഡിഎംകെയുമായി സിപിഐ സഖ്യത്തിലായി. ലോകസഭ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് ഇരു പാര്‍ട്ടി നേതാക്കളും അറിയിച്ചു.

ഫെബ്രുവരി 2 ന് ചെന്നൈയില്‍ വച്ചായിരുന്നു സഖ്യ ചര്‍ച്ച. ജയലളിതയുടെ വസതിയില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ സിപിഐ നേതാക്കളായ എബി ബര്‍ദ്ദനും സുധാകര്‍ റെഡ്ഡിയും പങ്കെടുത്തു. സിപിഎമ്മുമായി ഫെബ്രുവരി 3 തിങ്കളാഴ്ച ജയലളിത ചര്‍ച്ച നടത്തുന്നുണ്ട്.

CPI Jayalalithaa

തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കുകയാണ് ജയലളിതയുടെ ലക്ഷ്യം. അതിനായാണ് ഇടതുപാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നത്. മാത്രമല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പദവും ജയലളിതയുടെ സ്വപ്‌നമാണ്. ദേശീയ തലത്തില്‍ ഒരു മൂന്നാം മുന്നണി രൂപീകരിക്കുകയാണെങ്കില്‍ അത് ഇടുപാര്‍ട്ടികളുടെ കാര്‍മികത്വത്തില്‍ ആകുമെന്നതും ഉറപ്പാണ്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും സിപിഐ, സിപിഎം പാര്‍ട്ടികള്‍ ജയലളിതയുടെ എഐഎഡിഎംകെയുടെ ഒപ്പമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച നിബന്ധനകള്‍ ഇരുകൂട്ടരും അംഗീകരിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ സമാജ് വാദ് പാര്‍ട്ടിയുടേയും ജനത ദള്‍ യുണൈറ്റഡിന്റേയും നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും എതിര്‍ക്കുന്ന പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ജയലളിത പങ്കെടുക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ ബിജെപ്പിക്കൊപ്പമാകില്ല എന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ജയലളിതയുടെ സിപിഐ സഖ്യ പ്രഖ്യാപനം.

English summary
Attempting to form a "secular and democratic alternative" to dethrone Congress from power at the Centre, AIADMK and CPI on Sunday announced their decision to enter into an alliance ahead of the coming Lok Sabha polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X