Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലുവാരിയ പളനിസ്വാമിയോട് ശശികലയുടെ പ്രതികാരം...!! പാര്‍ട്ടി പിളര്‍ക്കുന്നു..!! സര്‍ക്കാര്‍ വീഴും...!

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ വികെ ശശികല പുറത്തിറങ്ങുന്നതോടെ തമിഴകത്തെ കാത്തിരിക്കുന്നത് നിര്‍ണായകമായ 30 ദിവസങ്ങളാണ്. അണ്ണാഡിഎംകെയെ ആകെ കടപുഴകാനുള്ള തീരുമാനങ്ങളുമായിട്ടാണോ ശശികല പരോളില്‍ വരുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. പക്ഷേ ഒരു കാര്യത്തില്‍ തര്‍ക്കമില്ല. പളനിസ്വാമിക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല.

മുഖ്യമന്ത്രി പദം മോഹിച്ച്

മുഖ്യമന്ത്രി പദം മോഹിച്ച്

ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിക്കസേരയിലേറാന്‍ പതിനെട്ടടവും പയറ്റിയ ശശികലയ്ക്ക് തിരിച്ചടിയായത് സുപ്രീം കോടതി വിധിയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തേക്കാണ് ശശികല ശിക്ഷിക്കപ്പെട്ടത്. തന്റെ വിശ്വസ്തനായ എടപ്പാടി പളനിസ്വാമിയെ ഭരിക്കാന്‍ ഏല്‍പ്പിച്ച് ചിന്നമ്മ ജയില്‍വാസം പൂകി.

കുഴപ്പത്തിൽ പാർട്ടി

കുഴപ്പത്തിൽ പാർട്ടി

എന്നാല്‍ ശശികല ജയിലില്‍ പോയ ശേഷം അണ്ണാ ഡിഎംകെയില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. കൈക്കൂലിക്കേസില്‍ ടിടിവി ദിനകരന്‍ ജയിലിലായി. നേരത്തെ തന്നെ പാര്‍ട്ടിയിലില്‍ നിന്നും പിളര്‍ന്നുമാറിയ പനീര്‍ശെല്‍വം വിഭാഗത്തെ കൂടെ നിര്‍ത്താന്‍ പളനിസ്വാമി കളിച്ചും തുടങ്ങി.

ഓപിഎസിന് വേണ്ടി

ഓപിഎസിന് വേണ്ടി

ഓപിഎസ്സിനെ കൂടെക്കൂട്ടാന്‍ ശശികലയേയും ദിനകരേനും തളളിപ്പറയാന്‍ വരെ എടപ്പാടി പളനിസ്വാമി തയ്യാറായി. ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഓപിഎസ്സിനെ കൂടെ നിര്‍ത്താന്‍ എടപ്പാടിക്ക് സാധിച്ചില്ല.

ശശികലയുമായി കൂടിക്കാഴ്ച

ശശികലയുമായി കൂടിക്കാഴ്ച

നിലവില്‍ രണ്ടായി പിളര്‍ന്നു നില്‍ക്കുന്ന അണ്ണാ ഡിഎംകെ ശശികലയുടെ വരവോടെ എത്രയായി പിളരുമെന്നാണ് ഇനി അറിയേണ്ടത്. കാരണം എടപ്പാടി വിഭാഗത്തിലുള്ള എംഎല്‍എമാരടക്കം പലരും ഇപ്പോഴും ശശികലയോട് കൂറുള്ളവരാണ്. ഇവര്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരിക്കുന്നു.

ആരൊക്കെ ആർക്കൊപ്പം

ആരൊക്കെ ആർക്കൊപ്പം

ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ടിടിവി ദിനകരനെ എടപ്പാടി വിഭാഗം പരിഗണിച്ച മട്ടേ ഇല്ലായിരുന്നു. അതേസമയം ഒരു വിഭാഗം ദിനകരന്റെ തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്തു. ശശികലയില്‍ നിന്നും ദിനകരനില്‍ നിന്നും അകലം പാലിക്കുന്ന എടപ്പാടി വിഭാഗം പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്ന് അവകാശപ്പെടുന്നു.

പാർട്ടി പിളരും

പാർട്ടി പിളരും

അപ്പോഴും വിശദീകരണം ലഭിക്കേണ്ട ചില സംഗതികളാണ് കഴിഞ്ഞ ദിവസം നടന്നത്. പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ട ടിടിവി ദിനകരനൊപ്പം എടപ്പാടി വിഭാഗത്തിലെ പത്ത് എംഎല്‍എമാരാണ് ഉണ്ടായത്. ഇവരെന്തിന് ശശികലയെ കണ്ടുവെന്നതിന് ഔദ്യോഗിക വിഭാഗത്തിന് ഉത്തരമില്ല.

ശശികലയെ ഇനി വേണ്ട

ശശികലയെ ഇനി വേണ്ട

ശശികലയ്ക്ക് പരോള്‍ ലഭിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റില്‍ 17 മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ദിനകരന്‍- ശശികല കൂടിക്കാഴ്ചയായിരുന്നു അടിയന്തര യോഗത്തിന്റെ ചര്‍ച്ചാവിഷയം. ശശികലയും ദിനകരനും പാര്‍്ട്ടിക്ക് പുറത്തെന്ന ഉറച്ച നിലപാടിലാണ് ഇവര്‍.

പിന്തുണച്ച് ഒരു വിഭാഗം

പിന്തുണച്ച് ഒരു വിഭാഗം

അതേസമയം ശശികല തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന് എംഎല്‍എയായ വെട്രിവേല്‍ പറയുന്നു. പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശശികലയ്ക്കും ദിനകരനുമാണ് അവകാശമെന്നും വെട്രിവേല്‍ അടക്കമുള്ളവര്‍ വാദിക്കുന്നു. ശശികല പളനിസ്വാമിയുമായി അനുനയ ചര്‍ച്ചയ്ക്ക് ശ്രമിക്കാന്‍ സാധ്യതയില്ല

എടപ്പാടിക്ക് പണികിട്ടും

എടപ്പാടിക്ക് പണികിട്ടും

കഷ്ടകാലം വന്നപ്പോള്‍ തള്ളിക്കളഞ്ഞ എടപ്പാടിക്ക് ശശികല പണികൊടുക്കുമെന്നും തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. നിലവില്‍ ശശികലയെ കണ്ട 11 എംഎല്‍എമാരെക്കൂടാതെ ഇനി എത്ര പേര്‍ മറുകണ്ടം ചാടുമെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ. അങ്ങെനെയെങ്കില്‍ അത് എടപ്പാടി സര്‍ക്കാരിന്റെയും പാര്‍ട്ടിയിലെ എടപ്പാടി വിഭാഗത്തിന്റേയും അന്ത്യം കുറിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+