കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ച സാരിയുടുത്ത് 'അമ്മ' ആകാന്‍ ചിന്നമ്മ ശശികല; ജയലളിതയുടെ കാറില്‍, ജയലളിതയുടെ കസേരയില്‍

ജയലളിതയെ ഓര്‍മിപ്പിക്കുന്ന വേഷത്തിലാണ് ശശികല നടരാജന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനെത്തിയത്

Google Oneindia Malayalam News

ചെന്നൈ: ഒടുവില്‍ തമിഴകത്ത് അത് തന്നെ സംഭവിച്ചു. എഐഎഡിഎംകെയില്‍ ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല ചുമതലയേറ്റു.

നാടകീയമായിരുന്നു ആ സ്ഥാനം ഏറ്റെടുക്കല്‍ ചടങ്ങ്. കഴിഞ്ഞ ദിവസം ആണ് പാര്‍ട്ടി ഐക്യകണ്‌ഠേന ശശികലയെ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുത്തത്. പാര്‍ട്ടി തീരുമാനത്തെ അംഗിക്കരിക്കുന്നെന്നോ ഇല്ലെന്നോ പറയാതിരുന്ന ശശികല ഒടുവില്‍ ആ സ്ഥാനം ഏറ്റെടുത്തു.

'ചിന്നമ്മ' എന്ന ആര്‍പ്പുവിളികള്‍ക്കിടയിലൂടെയാണ് ശശികല എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ജയലളിതയുടെ കസേരയില്‍ അവര്‍ ഇരുന്നു.

പച്ച സാരിയുടെ പ്രത്യേക

പച്ച നിറത്തിലുള്ള സാരി ആയിരുന്നു ജയലളിതയുടെ ഹൈലൈറ്റ്. ഏവരുടേയും മനസ്സില്‍ ആ ചിത്രം ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്.

പച്ച സാരിയുടുത്ത് ശശികല

പച്ച സാരി അണിഞ്ഞാണ് ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനെത്തിയത്. എന്നാല്‍ ജയലളിത സ്ഥിരം ഉപയോഗിച്ചിരുന്ന പച്ച നിറം ആയിരുന്നില്ലെന്ന് മാത്രം.

ജയലളിതയ്ക്ക് ആദരാഞ്‌ലികള്‍

ജയലളിതയുടെ ചിത്രത്തിന് മുന്നില്‍ തൊഴുത് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ശശികല സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ച ചിത്രത്തിന് മുന്നില്‍ ആയിരുന്നു ഇത്.

എംജിആറിന് പുഷ്പാര്‍ച്ചന

പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ എംജിആറിന്റെ പൂര്‍ണകായ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

എത്തിയത് ജയലളിതയുടെ കാറില്‍

ജയലളിത ഉപയോഗിച്ചിരുന്ന കാറില്‍ തന്നെ ആയിരുന്നു ശശികല പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. ജയലളിത ഇരിക്കാറുണ്ടായിരുന്ന കസേരയില്‍ ഇരുന്ന് കൊണ്ട് തന്നെ ശശികല സ്ഥാനം ഏറ്റെടുത്തു.

കനത്ത സുരക്ഷ

ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ കനത്ത പോലീസ് സുരക്ഷയിലാണ് ശശികല എത്തിയത്. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ വലിയ തിരക്കായിരുന്നു.

രാജ്യത്തെ മൂന്നാം പാര്‍ട്ടി

പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയുടെ നേതാവാണ് ഇപ്പോള്‍ ശശികല. ബിജെപിയും കോണ്‍ഗ്രസ്സും ആണ് എഐഎഡിഎംകെയ്ക്ക് മുന്നില്‍ ഉള്ളത്.

English summary
Clad in a green saree, Sasikala Natarajan pulled a Jayalalithaa on the All India Anna Dravida Munnetra Kazhagam cadre as she took over the leadership of the party as its general secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X