കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം;സഖ്യ സാധ്യതക്ക്‌ സൂചന നല്‍കി എഐഎഡിഎംകെ

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സര രംഗത്തുണ്ടാകുമെന്ന്‌ തമിഴ്‌ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ രജനികാന്തുമായുള്ള സഖ്യ സാധ്യത സൂചന നല്‍കി എഐഎഡിഎംകെ. തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോര്‍ഡിനേറ്ററുമായ ഒ പനീര്‍സെല്‍വമാണ്‌ ഇത്‌ സംബന്ധിച്ച്‌ സൂചന നല്‌കിയത്‌.

രാഷ്ട്രീയ പ്രവേശനം നടത്താനുള്ള സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയത്തില്‍ എന്തുവേണമെങ്കിലും സംഭവിക്കാം ഒരു അവസരം ലഭിക്കുകയാണെങ്കില്‍ രജിനാകാന്തുമായി സഖ്യം രൂപികരിക്കുമെന്നും ഒ പനീര്‍ സെല്‍വം പറഞ്ഞു. തേനിയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നായിരുക്കുമെന്ന്‌ എഐഎഡിഎംകെ വ്യക്തമാക്കിയതിന്‌ ഒരാഴ്‌ച്ച പിന്നിടും മുന്നെയാണ്‌ രജനീകാന്തുമായുള്ള സഖ്യ സാധ്യത എഐഎഡിഎംകെ മുന്നോട്ട്‌ വെക്കുന്നതെന്നും ശ്രദ്ധേയമാണ്‌.

paneer selvam

നേരത്തെ എഐഎഡിഎംകെ-ബിജെപി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടി സംസ്ഥാനത്ത്‌ വീണ്ടും അധികാരത്തിലെത്തുമെന്ന്‌ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രി അമിത്‌ ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു അമിത്‌ഷായുടെ പ്രഖ്യാപനം.
കഴിഞ്ഞ ആഴ്‌ച്ച തമിഴ്‌നാട്‌ സന്ദര്‍ശിച്ച അമിത്‌ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നെന്നായിരുന്നു പുറത്ത്‌ വന്ന വാര്‍ത്തകള്‍. ഇതിന്‌ പിന്നാലെയാണ്‌ അടുത്ത നിയസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന്‌ രജനീകാന്ത്‌ പ്രഖ്യാപിക്കുന്നത്‌.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം പക്ഷെ തങ്ങളുടെ വോട്ടു ബാങ്കുകളെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ്‌ തമിഴ്‌നാട്‌ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ. രജിനീകന്തിന്റെ രാഷ്ട്രീയ പ്രവേശനം തങ്ങലെ ഒരു തരത്തിലും ബാധിക്കില്ലെന്ന്‌ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ എ രാജ പറഞ്ഞു. മതനിരേപേക്ഷ ആത്മീയ രാഷ്ടട്രീയം എന്ന രജനികാന്തിന്റെ ആശയം വൈരുദ്ധ്യം നിറഞ്ഞതാണെന്നും കെ രാജ ആരോപിച്ചു.

English summary
AIADMK hint about alliance with film actor rajnikanth for upcoming election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X