Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സഖ്യത്തിനെതിരെ 10 എഐഎഡിഎംകെ എംപിമാര്‍ രംഗത്ത്; ബിജെപിയെ കൂടെകൂട്ടിയാല്‍ വിജയിക്കില്ല

Recommended Video

cmsvideo
    ബിജെപി സഖ്യത്തിനെതിരെ 10 AIDMK MPമാര്‍

    ചെന്നൈ: 2014 ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേടിയ മികച്ച വിജയമായിരുന്നു തനിച്ച് കേവലഭൂരിപക്ഷം നേടി അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് സഹായകരമായത്. എന്നാല്‍ രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുമ്പോള്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര അനുകൂലല്ല.

    രാജ്സ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തതും ബിജെപിക്ക് വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന പല സീറ്റുകളും ബിജെപിക്ക് നഷ്ടമായേക്കും. ഈ കുറവ് നികത്താന്‍ ദക്ഷിണേന്ത്യയില്‍ പരമാവധി സീറ്റ് നേടുക എന്നതാണ് ബിജെപി ലക്ഷ്യം. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് ബിജെപിക്ക് തുടക്കത്തില്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.

    തമിഴ്‌നാട്ടില്‍

    തമിഴ്‌നാട്ടില്‍

    തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യം രൂപീകരിച്ച് പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി നീക്കം തുടങ്ങിയിട്ട് നാളുകളേറെയായി. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളില്‍ നിലവില്‍ ബിജെപിക്ക് ഒരു എംപിമാത്രമേയുള്ളു.

    എഐഎഡിഎംകെയുമായി സഖ്യം

    എഐഎഡിഎംകെയുമായി സഖ്യം

    മോദി സര്‍ക്കാറിനെ പലഘട്ടത്തിലും എഐഎഡിഎംകെ പിന്തുണച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ ഭാഗമാവാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രതിപക്ഷം ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന 2019 ല്‍ പരമാവധി സീറ്റുകള്‍ ഉറപ്പുവരുത്താന്‍ എഐഎഡിഎംകെയുമായി സഖ്യമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

    തിരിച്ചടി

    തിരിച്ചടി

    എന്നാല്‍ സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് തിരിച്ചടി നേരിടുന്നതാണ് കാണാന്‍ കഴിഞ്ഞത്. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച് എഐഎഡിഎംകെയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നത്.

    പത്തോളം എംപിമാര്‍

    പത്തോളം എംപിമാര്‍

    പത്തോളം എംപിമാരാണ് സഖ്യത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പാക്കലിലെ പാളിച്ചകള്‍ തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്‌നാട്ടില്‍ ശക്ഥമായ കേന്ദ്രവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കിയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന വാദം.

    ഡിഎംഡികെ

    ഡിഎംഡികെ

    എഐഎഡിഎംകെയ്ക്ക് പുറമെ വിജയകാന്തിന്റെ ഡിഎംഡികെയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിജയകാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമല്ല. ഡിഎംഡികെ സഖ്യത്തിന്റെ ഭാഗമാവും എ്ന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

    രണ്ടാം തരക്കാരായി

    രണ്ടാം തരക്കാരായി

    ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ അടക്കമുള്ള എംപിമാരാണ് ബിജെപി സഖ്യത്തെ എതിര്‍ക്കുന്നത്. ദില്ലിയിലെ ബിജെപി നേതാക്കള്‍ രണ്ടാം തരക്കാരായാണ് തങ്ങളെ കാണുന്നതെന്നാണ് എഐഎഡിഎംകെ എംപിമാരുടെ പരാതി.

    കൊങ്ങുനാട് മേഖല

    കൊങ്ങുനാട് മേഖല

    സംസ്ഥാനത്ത് ബിജെപി കൂടുതല്‍ സീറ്റ് നേടുന്നതും സഖ്യചര്‍ച്ചകളെ ബാധിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ അടങ്ങുന്ന കൊങ്ങുനാട് മേഖലകളിലെ സീറ്റുകളാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സീറ്റുകള്‍ ഇവര്‍ക്ക് വിട്ടുനല്‍കുന്നതില്‍ എഐഡിഎംകെയില്‍ എതിര്‍പ്പ് രൂക്ഷമാണ്.

    ചര്‍ച്ച ആരംഭിച്ചു

    ചര്‍ച്ച ആരംഭിച്ചു

    ഡിഎംഡികെയുമായി എഐഎഡിഎംകെയും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപിയുമായി എഐഎഡിഎംകെ സഖ്യചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്. ദില്ലിയിലും ചെന്നൈയിലുമായിട്ടാണ് സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

    നിര്‍മ്മല സീതാരാമനുമായി

    നിര്‍മ്മല സീതാരാമനുമായി

    കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ എഐഎഡിഎംകെ മന്ത്രിമാരായ എസ്പി വേലുമണി, പി തങ്കമണി എന്നിവര്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഔദ്യോഗികമായി കൂടിക്കാഴ്ച്ചയായിരുന്നെങ്കിലും സഖ്യവും ചര്‍ച്ചാ വിഷയമായെന്നാണ് സൂചന.

    സഖ്യം വേണമെന്ന അഭിപ്രായം

    സഖ്യം വേണമെന്ന അഭിപ്രായം

    എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വം എന്നിവര്‍ സഖ്യം വേണമെന്ന അഭിപ്രായം വെച്ചുപുലര്‍ത്തുന്നവാരണ്. ആകെയുള്ള 39 സീറ്റുകളില്‍ 25 സീറ്റുകളില്‍ മത്സരിച്ച് ബാക്കി സഖ്യത്തിലെ മറ്റുപാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കാനാണ് എഐഎഡിഎംകെയുടെ തീരുമാനം.

    മറുപക്ഷത്ത്

    മറുപക്ഷത്ത്

    അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടുണ്ട്. സിപിഎം ഉള്‍പ്പടേയുള്ള ഇടത് കക്ഷികളും കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും ഈ സഖ്യത്തിന്റെ ഭാഗമായേക്കും. സഖ്യത്തില്‍ ചേരുന്നതിന് പിഎംകെ നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും ഡിഎംകെ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+