കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് എംജി ആറിന്റേയും ജയയുടേയും, പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല, രജനിക്കെതിരെ പളനിസ്വാമി

താരത്തിന്റെ രാഷ്ട്രീയപ്രഖ്യാപനത്തിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തിയിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിൽ ചൂട് പിടിച്ച ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ രാഷ്ട്രീയപ്രഖ്യാപനത്തിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തിൽ ആർക്കു വേണമെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കാം. എന്നാൽ തങ്ങളുടെ( അണ്ണാഡിഎംകെ) ജന സ്വാധീനം ആർക്കും തകർക്കാൻ കഴിയില്ലെന്നും ഇപിഎസ് വ്യക്തമാക്കി.

rajani

രജനിക്ക് സഹായവുമായി മോദിയുണ്ടാകും; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് മുതൽകൂട്ട്രജനിക്ക് സഹായവുമായി മോദിയുണ്ടാകും; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് മുതൽകൂട്ട്

രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം അദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനമടങ്ങിയ പ്രസ്താവന ഇതുവരെ വായിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കും എന്നു മാത്രമേ ആ പ്രസ്താവനയിൽ ഉള്ളുവെന്നാണ് താൻ മനസിലാക്കിയിരിക്കുന്നത്. എന്തായാലും അണ്ണാഡിഎംകെയെ തകർക്കാൻ കഴിവുള്ളവരാരും ജനിച്ചിട്ടില്ലെന്നും ഇനിയൊട്ടു ജനിക്കുകയുമില്ലെന്നും ഇപിഎസ് പറഞ്ഞു.

 45ാം വയസില്‍ തോന്നാത്തത് 68ാം വയസിലോ! കൈയടി ഏറ്റുവാങ്ങി സ്‌റ്റൈല്‍മന്നന്റെ മരണമാസ് പ്രസംഗം 45ാം വയസില്‍ തോന്നാത്തത് 68ാം വയസിലോ! കൈയടി ഏറ്റുവാങ്ങി സ്‌റ്റൈല്‍മന്നന്റെ മരണമാസ് പ്രസംഗം

തമിഴ് മക്കൾ അണ്ണാഡിഎംകെയ്ക്കൊപ്പം

തമിഴ് മക്കൾ അണ്ണാഡിഎംകെയ്ക്കൊപ്പം

തമിഴ്മക്കൾ എന്നും അണ്ണാഡിഎംകെ സ്ഥാപകൻ എംജിആറിനു അദ്ദേഹത്തിന്റെ പിൻഗാമി ജയലളിതയ്ക്കും മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നു നേതാക്കാൾ വ്യക്തമാക്കി. അതേസമയം പാർട്ടിയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ആർക്കും കഴിയില്ലെന്നും അണ്ണാഡിഎംകെ കൂട്ടിച്ചേർത്തു.

 രജനിയ്ക്ക് സ്വാതന്ത്രമുണ്ട്

രജനിയ്ക്ക് സ്വാതന്ത്രമുണ്ട്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഒപിഎസിന്റെ പ്രതികരണം കടന്നാക്രമിക്കുന്നതു പോലുള്ളതല്ലായിരുന്നു. ഇന്ത്യയിലെ ഏതൊരു പൗരനും രാഷ്ട്രീയത്തിൽ പ്രവേശിക്കാനും പാർട്ടി ആരംഭിക്കാനുമുള്ള അവകാശമുണ്ട് . ഇതായിരുന്നു രജനിയുടെ രാഷ്ട്രീയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ഒപിഎസിന്റെ അഭിപ്രായം.

 അമ്മയും എംജിആറും മാത്രം

അമ്മയും എംജിആറും മാത്രം

തമിഴ്നാട്ടിൽ എംജിആറിനും തലൈവിക്കും പകരക്കാരനാകാൻ ആർക്കും കഴിയില്ലെന്നു അ‌ണ്ണാഡിഎംകെ വിമത നേതാവും എംഎൽഎയുമായ ടിടിവി ദിനകരൻ പറഞ്ഞു. തമിഴ് മക്കൾ തലൈവിയെ 'അമ്മ' എന്നാണ് വളിച്ചിരുന്നത്. അതിനാൽ തന്നെ അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മാറിക്കാനും ആർക്കും സാധിക്കില്ലെന്നു ദിനകരൻ പറഞ്ഞു. ആർക്ക് വേണോ തലൈവിയുടേയും എംജിആറിനോടും താരതമ്യം ചെയ്യാം. എന്നാൽ തമിഴാനാട്ടിൽ ഒരു അമ്മയും ഒരു എംജി ആറും മാത്രമേയുണ്ടാവുകയുള്ളുവെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

 കൂടുതലും എതിർപ്പ്

കൂടുതലും എതിർപ്പ്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരെക്കാലും എതിർക്കുന്നവരാണ് കൂടുതൽ. രജനികാന്ത് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കതെന്നാണ് തമിഴ്നാട്ടിലെ പകുതിയിലധികം പേരും ആവശ്യപ്പെടുന്നത്.ന്യൂസ് എക്സ്, കവേരി ടിവി എന്നീ ചാനലുകള്‍ സംയുക്തമായി നടത്തിയ സര്‍വെയിലാണ് ഇത്തരത്തിലുള്ള ഒരു ഫലം പുറത്തു വന്നിരിക്കുന്നത്. 4463 പേരോട് വിഷയത്തില്‍ പ്രതികരണം തേടി. ഇതില്‍ 53 ശതമാനം ആളുകളും രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും അഭിപ്രായപ്പെട്ടു. നല്ല മുഖ്യമന്ത്രിയാകാന്‍ രജനിക്ക് സാധിക്കില്ലെന്നാണ് 54 ശതമാനം പേര്‍ പ്രതികരിച്ചു.

English summary
Anyone could enter politics in a democracy, but none could vanquish the AIADMK, Tamil Nadu's ruling party said after superstar Rajinikanth announced his decision to throw his hat into the political ring.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X