കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളയ ദളപതിയുടെ പ്രസംഗം ക്ലിക്കായി.... അണ്ണാ ഡിഎംകെ നേതാവ് അറസ്റ്റില്‍, കാരണം ഇതാണ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ട ശുഭശ്രീ രവി എന്ന യുവതിയുടെ മരണത്തില്‍ ഒടുവില്‍ വഴിത്തിരിവ്. ഇവരുടെ മരണത്തിന് പ്രധാന കാരണമായി മാറിയ ഹോര്‍ഡിംഗ് സ്ഥാപിച്ച അണ്ണാഡിഎംകെ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍ താരം ഇളയദളപതി വിജയ് ശുഭശ്രീയുടെ മരണത്തില്‍ ശക്തമായ പ്രസംഗം തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടത്തിയിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ നടപടിയെ സ്വാധീനിച്ചെന്നാണ് സൂചന.

1

ഇയാള്‍ റോഡ് സൈഡില്‍ അനധികൃതമായി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിരുന്നു. ഇത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശുഭശ്രീയുടെ ദേഹത്ത് വീണതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇവരുടെ മരണത്തിന് കാരണമായത്. ഈ ഹോര്‍ഡിംഗ് കാരണം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ഇവര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും, പിന്നാലെ വന്ന വാട്ടര്‍ ടാങ്കര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.

എഐഎഡിഎംകെയുടെ പ്രാദേശിക നേതാവായ ജയഗോപാലാണ് അറസ്റ്റിലായിരിക്കുന്നത്. കൃഷ്ണഗിരി ജില്ലയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇയാള്‍ അനധികൃതമായ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതിനായിട്ടാണ് ചെന്നൈയില്‍ നിന്ന് 320 കിലോ മീറ്റര്‍ അകലെയുള്ള കൃഷ്ണഗിരിയില്‍ എത്തിയതെന്ന് പോലീസ് കമ്മീഷണര്‍ എകെ വിശ്വനാഥന്‍ പറഞ്ഞു. ഇയാള്‍ സ്ഥാപിച്ച ഹോര്‍ഡിംഗുകളില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവരാണ് ഉണ്ടായിരുന്നത്.

ഇയാള്‍ പനീര്‍സെല്‍വം പങ്കെടുത്ത വിവാഹത്തിന് വേണ്ടിയാണ് ഈ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്ത് വിലസി നടക്കുകയാണെന്നും, ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിജയ് ആരോപിച്ചിരുന്നു. ജനങ്ങള്‍ കൃത്യമായ സ്ഥലത്ത് ഒരു നേതാവിനെ വെച്ചാല്‍ എല്ലാ കാര്യങ്ങളും തമിഴ്‌നാട്ടില്‍ തനിയെ ശരിയാവുമെന്നും വിജയ.് പറഞ്ഞിരുന്നു. അതേസമയം വിജയ് പറഞ്ഞ വാക്കുകള്‍ ജനങ്ങളെ വല്ലാതെ സ്വാധീനിക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് വിജയ്, അത്തരം നേതാക്കള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ തീരും!!തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് വിജയ്, അത്തരം നേതാക്കള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ തീരും!!

English summary
aiadmk leader arrested for installing hoarding that led to the death of techie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X