കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലക്സ്ബോർഡ് വീണ് യുവതി മരിച്ച സംഭവം; എഐഎഡിഎംകെ നേതാവ് റിമാന്റിൽ!

Google Oneindia Malayalam News

അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ എഐഎഡിഎംകെ നേതാവിനെ റിമാന്‍റ് ചെയ്തു. അലന്തൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജയഗോപാലിനെ റിമാന്‍റ് ചെയ്തത്. മുന്‍ കൗണ്‍സിലറായ ജയഗോപാലിനെയാണ് റിമാന്‍റ് ചെയ്തത്.

എഐഎഡിഎംകെ നേതാക്കളുടെ ചിത്രങ്ങളുള്ള വിവാഹത്തിന്റേതായിരുന്നു ഫ്ലക്സ്. ജയഗോപാലിന്‍റെ കുടുംബത്തില്‍ നടക്കാനിരിക്കുന്നതായിരുന്നു വിവാഹം. സെപ്തംബര്‍ 12നാണ് സ്കൂട്ടറില്‍ പോകുകയായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയിര്‍ ശുഭശ്രീയൂടെ മേല്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് വീണത്.

AIADMK leader

സംഭവത്തിൽ സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയത്തിൽ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നും കോടതി പ്രതികരിച്ചിരുന്നു.

ഇതിന് മുന്നേ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും മരണപ്പെട്ടത്. അനധികൃതമായി ഫ്ലക്സ് വച്ച ഗോപാലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 13 മുതല്‍ ജയഗോപാല്‍ ഒളിവിലായിരുന്നു. ഫ്ലക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

English summary
AIADMK leader sent to judicial remand in connection with death of Chennai techie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X