കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ 20 ദിവസം പോലും ഓടാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ രാഷ്ട്രീയം പറയുന്നു; വിജയ്ക്കെതിരെ വൈഗൈ സെല്‍വന്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ് നടന്‍ വിജയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എഐഎഡിഎംകെ നേതാവ് വൈഗൈ സെല്‍വന്‍. സിനിമകള്‍ ഒടുന്നതിന് വേണ്ടിയാണ് വിജയ് ഉള്‍പ്പടേയുള്ള നടന്‍മാര്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് വൈഗൈ സെല്‍വന്‍ ആരോപിച്ചു. ഇപ്പോഴത്തെ സിനിമകളില്‍ രണ്ടുമാസം ഓടുന്നതിന് വേണ്ടിയുള്ള നല്ല കഥകളിലില്ല. അപ്പോഴാണ് പൊതുപരിപാടികളില്‍ സിനിമാ നടന്‍മാര്‍ രാഷ്ട്രീയം കലര്‍ന്ന വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഒരു ബൂത്തില്‍ 35 വോട്ടുകള്‍ മറിക്കും' പാലായില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയെന്ന്'ഒരു ബൂത്തില്‍ 35 വോട്ടുകള്‍ മറിക്കും' പാലായില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയെന്ന്

സിനിമാ റിലീസിനോടനുബന്ധിച്ച് നടത്തുന്ന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വിവാദമായി സിനിമ വിജയപ്പിക്കുകയെന്നതാണ് ചില നടന്മാരുടെ തന്ത്രം. വിജയും അത്തരം കാര്യങ്ങള്‍ ചെയ്യുന്ന നടന്മാരില്‍ ഒരാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ തിയേറ്ററില്‍ ഓടുന്നതെന്നും വൈഗൈ സെല്‍വന്‍ പറഞ്ഞു.

vijay

തന്‍റെ പുതിയ ചിത്രമായ ബിഗിലിന്‍റെ ഓഡിയോ ലോഞ്ചിനിടെ വിജയ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെയെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു വിജയിയുടെ പ്രസ്താവന. ഏത് മേഖലയായാലും പണി അറിയാവുന്നയാളായിരിക്കണം അവിടെ നിയമിതനാവേണ്ടത്. ജനങ്ങള്‍ ശരിയായ ഭരണാധികാരിയെ കണ്ടെത്തിയാല്‍ തീരുന്ന പ്രശ്‌നമാണ് ഇപ്പോഴുള്ളതെന്നും വിജയ് പറഞ്ഞു.

കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ മുന്‍ ബിജെപി നേതാവ് കള്ളനോട്ടുമായി വീണ്ടും പോലീസ് പിടിയില്‍കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ മുന്‍ ബിജെപി നേതാവ് കള്ളനോട്ടുമായി വീണ്ടും പോലീസ് പിടിയില്‍

കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ശുഭശ്രീയേയും പ്രസംഗത്തില്‍ വിജയ് ഓര്‍മിപ്പിച്ചു. എഐഎഡിഎംകെ മുന്‍കൗണ്‍സിലര്‍ ശുഭശ്രീയുടെ മരണത്തില്‍ ആരോപണ വിധേയനായിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വിജയിയുടെ പ്രതികരണം. ശുഭശ്രീയുടെ മരണത്തിന് കാരണമായ രാഷ്ട്രീയ നേതാവ് ഇപ്പോഴും സ്വതന്ത്രനാണ്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും വിജയ് പറഞ്ഞിരുന്നു.

English summary
aiadmk leader vaigai selvan about vijay political talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X