കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വകക്ഷി യോഗത്തില്‍ എഐഎഡിഎംകെയെ മന്ത്രിമാരെ ഇറക്കി വിട്ടു,അതൃപ്തി

  • By
Google Oneindia Malayalam News

ദില്ലി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാരെ പുറത്താക്കി. യോഗത്തിന് എഐഎഡിഎംകെയുടെ പ്രതിനിധികളായെത്തിയ മന്ത്രിമാരെയാണ് പുറത്താക്കിയത്. സംഭവം എഐഎഡിഎംകെ-ബിജെപി സഖ്യത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

opspm

<strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍</strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തമിഴ്നാട്ടില്‍ നിന്നും എഐഎഡിഎംകെ പ്രതിനിധികളായി നിയമ മന്ത്രി സിവി ഷണ്‍മുഖവും പാര്‍ട്ടിയുടെ രാജ്യസഭ നേതാവ് എ വിനീത് കൃഷ്ണയുമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ഇവര്‍ ഹാളില്‍ എത്തിയപ്പോള്‍ നേതാക്കളെ മടക്കി അയക്കുകയായിരുന്നു.

<strong>കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുന്നു? ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ദേവഗൗഡ</strong>കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുന്നു? ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ദേവഗൗഡ

പാര്‍ട്ടി പ്രസിഡന്‍റുമാരെയോ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളെയോ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും അതിനാലാണ് ഇരുവരേയും പങ്കെടുപ്പിക്കാതിരുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ബിജെപിയുടെ നിരന്തര വിമര്‍ശകന്‍ ആയതിനാലാണ് സിവി ഷണ്‍മുഖത്തെ പങ്കെടുപ്പിക്കാതെ മടക്കിയയച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും നേതാക്കളോടുള്ള അവഗണന സഖ്യത്തിനിടയില്‍ അതൃപ്തി ഇടയാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തെ നേരത്തേ എഐഎഡിഎംകെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെ ആശയത്തെ എതിര്‍ത്ത് യോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു.

<strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്</strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്

English summary
AIADMK leaders couldn't attend all party meeting called by PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X