കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ജയലളിതയുടെ പിന്തുണ?

Google Oneindia Malayalam News

ദില്ലി: പുരൈട്ചി തലൈവി ജയലളിത കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരുമായി അടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ ബി ജെ പിക്ക് പിന്തുണ നല്‍കാനാണ് ജയലളിതയുടെ തീരുമാനം എന്നാണ് അറിയുന്നത്. രാജ്യസഭയില്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയാകും എ ഐ എ ഡി എം കെ എം പിമാര്‍ നരേന്ദ്ര മോദി സര്‍ക്കാരിന് നല്‍കുക.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടുത്തയാഴ്ച ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നുണ്ട്. അണ്ണാ ഡി എം കെ എന്‍ ഡി എ സര്‍ക്കാരിന്റെ ഭാഗമാകുമോ എന്നതാണ് ദേശീയരാഷ്ട്രീയത്തില്‍ ഏവരും ഉറ്റുനോക്കുന്ന ചോദ്യം. ജയലളിതയുടെ പിന്തുണയില്ലാതെ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം എന്‍ ഡി എയ്ക്ക് ഉണ്ടെങ്കിലും എന്‍ ഡി എയില്‍ പുതിയ കക്ഷികള്‍ വരുന്നതില്‍ ബി ജെ പിക്ക് എതിര്‍പ്പില്ല.

jayalalithaa

ജയലളിത കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായില്ലെങ്കിലും എ ഐ എ ഡി എം കെ രാജ്യസഭയില്‍ പിന്തുണയ്ക്കുന്നത് ബി ജെ പിക്കും ഗുണം ചെയ്യും. ലോക്‌സഭ തിരഞ്ഞെടുപ്പ് തൂത്തുവാരിയെങ്കിലും ബി ജെ പിക്ക് രാജ്യസഭയില്‍ നിലവില്‍ ഭൂരിപക്ഷമില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഭാഗമാകുന്നതിനേക്കാള്‍ ബി ജെ പിക്ക് ഇപ്പോളാവശ്യം രാജ്യസഭയിലെ പിന്തുണയാണ്.

മുതിര്‍ന്ന ബി ജെ പി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ രവിശങ്കര്‍ പ്രസാദ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ ജയലളിതയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭയില്‍ അണ്ണാ ഡി എം കെയ്ക്ക് ഏഴ് എം പി മാരുണ്ട്. തമിഴ്‌നാട്ടിലെ 39 ലോക്‌സഭ സീറ്റുകളില്‍ 37 എണ്ണത്തില്‍ എ ഐ എ ഡി എം കെ ജയിച്ചിരുന്നു.

English summary
AIADMK may provide issue-based support to BJP in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X