എഐഎഡിഎംകെയിലെ ഇരുപക്ഷങ്ങളുടെയും ലയനം; നേട്ടം ആര്‍ക്കായിരിക്കും?
ചെന്നൈ: എഐഎഡിഎംകെയിലെ പനീര്‍ശെല്‍വം - പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ പനീർ ശെൽവം പക്ഷത്തിന്റെ യോഗം അവസാനിച്ചു. പനീർ ശെൽവത്തിന്റെ വീട്ടിൽ നടന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് അവസാനിച്ചത്. നത്തം വിശ്വനാഥനും കെപി മുനിസ്വാമി യുമടക്കമുള്ള മുതിർന്ന നേതാക്കൾ എഐഎഡിഎംകെയിലെ ഇരുപക്ഷങ്ങളുടെയും ലയനത്തെശക്തമായി എതിർത്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ജയലളിതയുടെ മരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുകയായിരുന്നു. ലയനത്തോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി ചിഹ്നം അടക്കമുള്ള വിഷയങ്ങളില്‍ ഒരുവിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചേക്കുമെന്നാണ് സൂചന.

പനീർശെൽവവും പളനിസ്വാമിയും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ലയന വിഷയങ്ങൾ, എൻഡിഎ പ്രവേശനം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിയും എഐഎഡിഎംകെ നേതാക്കളും ചർച്ച ചെയ്തതെന്നാണ് വിവരം. ശശികലയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്ന പനീർശെൽവം പക്ഷത്തിന്റെ നീക്കത്തിനെതിരെ പളനിസ്വാമി പക്ഷം രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമായിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications