തന്ത്രം പാളുന്നു; തമിഴ്‌നാട്ടില്‍ ശശികലയുടെ രാഷ്ട്രീയം അവസാനിക്കുകയാണോ?
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുശേഷം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയും ചെയ്ത ശശികലയുടെ രാഷ്ട്രീയമോഹം ഇല്ലാതാവുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. പിളര്‍പ്പിലായിരുന്ന എഐഎഡിഎംകെ ഒരുമിച്ചു ചേര്‍ന്നതോടെ ശശികലയ്ക്ക് പുറത്തേക്കുള്ള വഴി തെളിയുകയാണ്.
പനീര്‍ശെല്‍വത്തിന്റെ മുഖ്യമന്ത്രിസ്ഥാനം തെറിപ്പിച്ചത് ശശികലയാണ്. തന്റെ ഇഷ്ടക്കാരന്‍ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്താണ് ശശികല ജയിലില്‍ പോകുന്നത്. ജയിലിലായശേഷവും സംസ്ഥാന ഭരണത്തില്‍ ശശികല തന്റെ സ്വാധീനം ഉറപ്പാക്കിയിരുന്നു. എന്നാല്‍, പനീര്‍ശെല്‍വം തിരിച്ചെത്തിയതോടെ ശശികലയെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു.

ഒദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ലെങ്കിലും ശശികലയ്ക്ക് സ്വാധീനമുള്ള പാര്‍ട്ടിയോ മന്ത്രിസഭയോ ഉണ്ടാകില്ലെന്ന് പനീര്‍ശെല്‍വം ഉറപ്പുവാങ്ങിയിട്ടുണ്ട്. ഇതോടെ എന്‍ഡിഎയില്‍ അംഗമാകാനും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നേടാനുമാണ് എഐഎഡിഎംകെയുടെ ശ്രമം. ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടക്കുന്നതും ശശികലയ്ക്ക് തിരിച്ചടിയാണ്.
ശശികലയ്ക്ക് ജയലളിതയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് പനീര്‍ശെല്‍വത്തിന്റെ ആരോപണം. അതുകൊണ്ടുതന്നെ ശശികലയെ മുന്‍നിര്‍ത്തി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നേക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ബിജെപിയുടെ പൂര്‍ണ പിന്തുണയോടെ പാര്‍ട്ടികള്‍ ലയന തീരുമാനത്തിലെത്തിയതെന്നാണ് സൂചന.












Click it and Unblock the Notifications