കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണത്തിന് പിന്നില്‍ പനീര്‍ശെല്‍വം...!! തമിഴ്‌നാട്ടില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്..!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതടയുടെ മരണത്തില്‍ ശശികലയുടെ പങ്ക് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ജയലളിതയുടെ മരണം സംബന്ധിച്ച് ശശികല പക്ഷവും പനീര്ഡശല്‍വം വിഭാഗവും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.

Read Also: അബുദാബി മലയാളി ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ..!! അടിച്ചത് പന്ത്രണ്ട് കോടിയുടെ വമ്പൻ ജാക്ക്‌പോട്ട്...!!

Read Also: ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യും..!!എഎന്‍ ഷംസീറിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് കൊലവിളി!!

ജയലളിതയുടെ മരണത്തില്‍ സംശയിക്കാവുന്നവരുടെ പട്ടികയില്‍ ആദ്യത്തേത് ഒ പനീര്‍ശെല്‍വം ആണെന്നാണ് തമിഴ്‌നാട്ടിലെ ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ ആരോപിക്കുന്നത്. ആദ്യമായാണ് ജയലളിതയുടെ മരണത്തില്‍ ജയയുടെ എക്കാലത്തേയും വിശ്വസ്തനായ പനീര്‍ശെല്‍വത്തിന് എതിരെ ആരോപണം ഉയരുന്നത്.

ദുരൂഹത മായാതെ

ജയലളിതയുടെ ചികിത്സയും മരണവും സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഇനിയും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങള്‍ നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അതേസമയം ജയലളിതയുടെ മരണത്തില്‍ മന്നാര്‍ഗുഡി മാഫിയയ്ക്കും ശശികലയ്ക്കും പങ്കുണ്ടെന്ന ആരോപണം പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വരികയും ചെയ്തു.

പനീർശെൽവത്തിന് എല്ലാമറിയാം

ജയലളിതയുടെ ചികിത്സ സംബന്ധിച്ച ഒരു വിവരവും ശശികല തങ്ങളെ അറിയിച്ചില്ലെന്ന് പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ വിവരങ്ങളും പനീര്‍ശെല്‍വത്തിന് അറിയാമായിരുന്നുവെന്നാണ് വിജയഭാസ്‌കര്‍ പറയുന്നത്.

വ്യാജപ്രചാരണം അഴിച്ചുവിടുന്നു

ജയലളിതയുടെ ചികിത്സയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് പനീര്‍ശെല്‍വം പ്രചരിപ്പിക്കുന്നത്. മാത്രമല്ല അധികാരത്തിലുള്ളപ്പോള്‍ ജയലളിതയ്ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് പനീര്‍ശെല്‍വത്തിന് പരാതിയില്ലായിരുന്നു. അധികാരം നഷ്ടപ്പെട്ടപ്പോഴാണ് വ്യാജപ്രചാരണം അഴിച്ചുവിടുന്നത്.

ആരോപണങ്ങൾ തള്ളി

ജയലളിതയെ വിദഗ്ദ ചികിത്സയ്ക്ക് വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്നും ശശികല തടഞ്ഞുവെന്ന് കഴിഞ്ഞ ദിവസം പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം എല്ലാ ആരോപണങ്ങളും ശശികല പക്ഷത്തെ മന്ത്രി തള്ളിക്കളഞ്ഞു.

ചികിത്സയുടെ വിവരങ്ങളറിയാം

ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന ദിവസേനെയുള്ള ബ്രീഫിംഗില്‍ പങ്കെടുത്തിരുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു പനീര്‍ശെല്‍വം. അതുകൊണ്ടുതന്നെ ചികിത്സയുടെ വിവരങ്ങള്‍ അറിഞ്ഞില്ലെന്നത് കള്ളമാണ്.

ഒാപിഎസിന് മാനസിക പ്രശ്നം

മുഖ്യമന്ത്രിക്കസേര പോയ പനീര്‍ശെല്‍വം തന്റെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി അമ്മയുടെ മരണത്തെ ഉപയോഗിക്കുകയാണെന്നും വിജയ ഭാസ്‌കര്‍ ആരോപിച്ചു. അധികാരം നഷ്ടപ്പെട്ടതിന്റെ മാനസിക വിഭ്രാന്തിയാണ് പനീര്‍ശെല്‍വത്തിനെന്നും മന്ത്രി ആരോപിച്ചു.

സത്യം പുറത്ത് വരണം

ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും നീക്കണം. മാത്രമല്ല സത്യങ്ങള്‍ പുറത്ത് വരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.

നിരാഹാരമിരിക്കുമെന്ന് ഒപിഎസ്

നേരത്തെയും ജയലളിതയുടെ മരണത്തില്‍ സംശയം ഉന്നയിച്ച് ഒപിഎസ് രംഗത്ത് വന്നിരുന്നു. കാവല്‍ മുഖ്യമന്ത്രിയായിരിക്കേ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ അടുത്ത ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു.

ആരോ പിടിച്ച് തള്ളിയിട്ടു

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് എഐഎഡിഎംകെ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. പോയസ് ഗാര്‍ഡനില്‍ വന്‍ വാക്കുതര്‍ക്കം നടന്നുവെന്നും ജയലളിതയെ ആരോ പിടിച്ച് തള്ളിയിട്ടെന്നും മുതിര്‍ന്ന നേതാവ് പിഎച്ച് പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരുന്നു.

പരാതി രാഷ്ട്രപതിയ്ക്ക്

എഐഎഡിഎംകെ എംപി വി മൈത്രേയന്‍ കഴിഞ്ഞ ദിവസം ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് രാഷ്ട്രപതിയെ കണ്ടിരുന്നു. പനിയാണെന്ന പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ 75 ദിവസം ആശുപത്രിയില്‍ കിടത്തിയത് സംശയാസ്പദമാണെന്നാണ് മൈത്രേയന്റെ ആരോപണം.

സംശയങ്ങൾ തീരുന്നില്ല

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ അധികാരത്തര്‍ക്കത്തെ തുടര്‍ന്നാണ് ശശികലയ്‌ക്കെതിരെ പനീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തിയത്. നേരത്തെ തന്നെ ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മരണം സ്വാഭാവികമാണെന്നാണ് ചികിത്സിച്ച അപ്പോളോ ആശുപത്രിയുടെ നിലപാട്.

English summary
AIADMK Health Minister raises allegations against O Panneerselvam in Jayalalithaa's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X