കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഎഡിഎംകെ പുതിയ സഖ്യ സാധ്യത തേടുന്നു; വിജയകാന്തുമായി സഹകരിക്കുമെന്ന് സൂചന... മാര്‍ച്ച് അഞ്ചിന് അടിയന്തിര യോഗം വിളിച്ച് ഡിഎംഡികെ!!

  • By Desk
Google Oneindia Malayalam News

ചെന്നൈ: ലോകസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ എഐഎഡിഎംകെ പുതിയ സഖ്യ സാധ്യത തേടുകയാണ്. വിജയകാന്തിന്റെ ദേശീയ മുറപോക്ക് ദ്രാവിഡ കഴകവുമായി സഖ്യസാധ്യത പരിശോധിക്കുകയാണ് എഐഎഡിഎംകെ. ഇതു സംബന്ധിച്ച് വിജയകാന്തിന്‍റെ നേതൃത്വത്തില്‍ ഡിഎംഡികെ പ്രത്യേക യോഗം ചേര്‍ന്നു.

പ്രതിപക്ഷത്തിന് സാമാന്യ ബുദ്ധിയില്ലേ... റാഫേലില്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന് മോദി

അജന്‍ഡയൊന്നും നിശ്ചയിക്കാത്ത പാര്‍ട്ടി മീറ്റിങ് നരേന്ദ്രമോദി മാര്‍ച്ച് ആറിന് ചെന്നെയില്‍ എത്തുന്നതിന് മുന്നോടിയായാണ് നടത്തുന്നത്. ബിജെപിയുടെ പൊതുയോഗത്തിന് മുന്നെ എഐഐഡിഎംകെ തിരഞ്ഞടുപ്പിന് മുമ്പ് എല്ലാ പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കാന്‍ നിര്‍ദേശിച്ചതിന്റെ ഭാഗമാണ് ഡിഎംഡികെയുമായുള്ള ചര്‍ച്ച. എഐഐഡിഎംകെ നേതാവ് ഡി ജയകുമാര്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യം നിലനിര്‍ത്തുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും പറഞ്ഞു,

Vijaya kanth

കാര്യങ്ങളെല്ലാം നല്ല രീതിയില്‍ പര്യവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി ഡിഎംകെയും ഡിഎംഡികെയും ഒരിക്കലും ഒത്തുപോകില്ലെന്നും ഇരു പാര്‍ട്ടികളും വെള്ളവും എണ്ണയും പോലാണെന്നും തമിഴ്‌നാട് റവന്യു മിനിസ്റ്റര്‍ ആര്‍ബി ഉദയകുമാര്‍ പറഞ്ഞു. അതേസമയം ഡിഎംഡികെ വൃത്തങ്ങള്‍ എഐഐഡിഎംകെയുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നു എന്നും സ്റ്റാലിന്‍ വിജയകാന്തുമായി ചര്‍ച്ച നടത്തിയെന്നും പറയുന്നു. എന്നാല്‍ വിജയകാന്തിനെ ഒപ്പം കൂട്ടാന്‍ എഐഐഡിഎംകെ ലോകസഭ സീറ്റ് വാഗ്ദാനം ചെയ്യുകയും സീറ്റിന്റെ എണ്ണം കൂട്ടുകയും ചെയ്തു. എന്നാല്‍ ഡിഎംഡികെ രാജ്യസഭ സീറ്റ് ലക്ഷ്യം വയ്ക്കുന്നത് നിറവേറാതെ ഇരിക്കയാണ്.

English summary
AIADMK plans for alliance with Vijayakanth's DMDK, DMDK calls for emergency meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X