കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ അനുനയ നീക്കവുമായി അണ്ണാ ഡിഎംകെ... മുസ്ലീം വിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ല!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. മുസ്ലീങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനാണ് നീക്കം. അതേസമയം മുസ്ലീങ്ങളെ ദോഷകരമായി ബാധിക്കുന്ന യാതൊന്നും തമിഴ്‌നാട്ടില്‍ അനുവദിക്കില്ലെന്ന് അണ്ണാ ഡിഎംകെ വ്യക്തമാക്കി. അതേസമയം ഡിഎംകെ സിഎഎ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

1

ആധാര്‍ പോലുള്ള രേഖകള്‍ ഇനി വരുന്ന സെന്‍സസിന്റെ ഭാഗമാക്കരുതെന്ന് പളനി സാമി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. എന്‍പിആര്‍ തമിഴ്‌നാട്ടില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കത്തയച്ചത്. മുസ്ലീങ്ങളുടെ യഥാര്‍ത്ഥ സുഹൃത്ത് എഐഎഡിഎംകെയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ ഒരിക്കലും മുസ്ലീം സഹോദരി സഹോദരന്‍മാരെ ദ്രോഹിക്കുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ വന്‍ പ്രക്ഷോഭം സിഎഎയ്‌ക്കെതിരെ നടന്നിരുന്നു. സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് മുസ്ലീങ്ങളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. നിയമസഭ പൗരത്വ നിയമ വിരുദ്ധ പ്രമേയം പാസാക്കണമെന്നായിരുന്നു ആവശ്യം. നോര്‍ത്ത് ചെന്നൈയിലും ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. ചെന്നൈയിലെ ഷഹീന്‍ബാഗ് എന്നാണ് പ്രക്ഷോഭത്തെ വിശേഷിപ്പിക്കുന്നത്. അതേസമയം എന്‍പിആര്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നും, ആ സര്‍ക്കാരില്‍ ഡിഎംകെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി പളനിസാമി ആരോപിച്ചു.

അതേസമയം ഡിഎംകെ സിഎഎ പ്രതിഷേധത്തില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിലാണ് അണ്ണാ ഡിഎംകെ. രാജ്യസഭയില്‍ എഐഎഡിഎംകെ പിന്തുണച്ചിരുന്നില്ലെങ്കില്‍ സിഎഎ പാസാകില്ലായിരുന്നുവെന്ന് ഡിഎംകെ ആരോപിച്ചിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. എന്‍ആര്‍സി അസമിന് മാത്രമാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഡിഎംകെ മുസ്ലീം വിഭാഗത്തിനിടയില്‍ വലിയ സ്വാധീനം നേടിയത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്.

മോദിയുടെ ഗെയിമില്‍ വീണത് കോണ്‍ഗ്രസ്.... ബീഹാറില്‍ ചോക്ക പൊളിറ്റിക്‌സുമായി ബിജെപി!!മോദിയുടെ ഗെയിമില്‍ വീണത് കോണ്‍ഗ്രസ്.... ബീഹാറില്‍ ചോക്ക പൊളിറ്റിക്‌സുമായി ബിജെപി!!

English summary
aiadmk seeks to reach out to muslims on caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X