കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന് 'വലിയ പദവി'? ദില്ലിയിലേക്ക് വിളിപ്പിച്ച് എ​ഐസിസി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് പാലം വലിച്ച വിമതരെ മുട്ടുമടക്കിക്കും എന്ന് പ്രഖ്യാപിച്ചാണ് ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഇറങ്ങിയത്. എന്നാല്‍ ഫലം പാര്‍ട്ടിയുടെ പ്രതീക്ഷകളെ എ​ല്ലാം തകര്‍ത്ത് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ആകെ കിട്ടിയത് രണ്ട് സീറ്റുകള്‍. അതില്‍ ഒന്ന് ജെഡിഎസില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. 10 സിറ്റിങ്ങ് സീറ്റുകളാണ് പാര്‍ട്ടിക്ക് നഷ്ടമായത്.

പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ശക്തമായിരിക്കുകയാണ്. അതിനിടെ മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ ദേശീയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. വിശദാംശങ്ങളിലേക്ക്

 വിഭാഗീയത രൂക്ഷം

വിഭാഗീയത രൂക്ഷം

ഉപതിരഞ്ഞെടുപ്പിന് മുന്‍പ് കടുത്ത വിഭാഗീയതയും ചേരിപ്പോരുമായിരുന്നു കര്‍ണാടക കോണ്‍ഗ്രസില്‍ ഉടലെടുത്തത്. നിയമസഭ കക്ഷി നേതാവായ സിദ്ധരാമയ്യ ഒരു വശത്തും മറുവശത്ത് കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറും എന്ന നിലയിലായിരുന്ന കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സിദ്ധരാമയ്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

വിട്ട് നിന്ന് നേതാക്കള്‍

വിട്ട് നിന്ന് നേതാക്കള്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെ മറ്റുള്ളവരെ പരിഗണിക്കാതെയാണ് സിദ്ധരാമയ്യയും വിശ്വസ്തനും പാര്‍ട്ടി അധ്യക്ഷനുമായ ദിനേശ് ഗുണ്ടുറാവും തിരുമാനം കൈക്കൊണ്ടതെന്ന ആക്ഷപമാണ് മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ വിട്ട് നിന്നു.

അപ്രഖ്യാപിത വിലക്കെന്ന്

അപ്രഖ്യാപിത വിലക്കെന്ന്

ഡികെ ശിവകുമാറും തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് തുടക്കം മുതലേ അകലം പാലിച്ചു. തനിക്ക് ചെയ്യാനായി ഒന്നുമില്ലെന്നും തന്നെ നേതൃത്വം ഒന്നും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു വിട്ട് നില്‍ക്കലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഡികെ പറഞ്ഞത്. ശിവകുമാറിന് പല മണ്ഡലങ്ങളിലും പ്രചരണത്തിന് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്ന് വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സ്വീകരിച്ചില്ല

സ്വീകരിച്ചില്ല

അതേസമയം പരാജയം രുചിച്ചതോടെ സിദ്ധരാമയ്യയ്ക്കും ഗുണ്ടുറാവുവിനുമെതിരെ പാളയത്തില്‍ പട ശക്തമായിരിക്കുകയാണ്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരു നേതാക്കളും രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരുടേയും രാജി നേതൃത്വം സ്വീകരിച്ചിട്ടില്ല.

പുതിയ പദവി?

പുതിയ പദവി?

അതിനിടെ അടിയന്തരമായി ഡികെ ശിവകുമാറിനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇതോടെ ഡികെയ്ക്ക് 'വലിയ പദവികള്‍' ലഭിക്കുമോയെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. അതേസമയം പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇനി പുതിയ നേതൃത്വം വരണമെന്നതാണ് നേതാക്കളുടെ ആവശ്യം

പുനരാലോചന നടത്തണം

പുനരാലോചന നടത്തണം

ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന ആവശ്യമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഹവാല കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ച ഡികെ ശിവകുമാറിന് ജനങ്ങള്‍ക്കിടയില്‍ വീരപരിവേഷം ഉണ്ടായിരുന്നു. ഇതൊന്നും വേണ്ടവിധത്തില്‍ അനുകൂലമാക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയിലെ ചേരിപ്പോരാണെന്ന ആക്ഷേപമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

2023 ലെ തിരഞ്ഞെടുപ്പില്‍

2023 ലെ തിരഞ്ഞെടുപ്പില്‍

ഇനിയെങ്കിലും ഡികെ ശിവകുമാറിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം വലിയ സ്ഥാനങ്ങള്‍ താന്‍ ലക്ഷ്യമിടുന്നില്ലെന്നാണ് ഡികെയുടെ നിലപാട്. ഒരുപക്ഷേ 2023 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഡികെ ശിവകുമാറിനെ നേതൃത്വം ചുമതലപ്പെടുത്തിയേക്കുമോയെന്നും കണക്കാക്കപ്പെടുന്നുണ്ട്.

നേതാക്കള്‍ ദില്ലിയില്‍

നേതാക്കള്‍ ദില്ലിയില്‍

അതിനിടെ സിദ്ധരമായ്യയുടേയും ഗുണ്ടുറാവുവിന്‍റേയും രാജി സ്വീകരിക്കണമെന്ന ആവശ്യവുമായി ദില്ലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് മുതിര്‍ന്ന നേതാക്കള്‍. പെട്ടെന്ന് തന്നെ രാജി സ്വീകരിച്ച് പുതിയ നിയമനം നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.

അഭ്യൂഹം ശക്തം

അഭ്യൂഹം ശക്തം

ഡികെ ശിവകുമാറിന് പുറമെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് കെഎച്ച് മുനിയപ്പയും ചരടുവലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ദിവസം ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയെ മുനിയപ്പ സന്ദര്‍ശിച്ചത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സോണിയയുമായി ബന്ധം

സോണിയയുമായി ബന്ധം

സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ജെഡിഎസ് അധ്യക്ഷന്‍. ഇതുവഴി പദവി ഉറപ്പിക്കാനാണ് മുനിയപ്പയുടെ ശ്രമം എന്നാണ് ആരോപണം. എന്നാല്‍ ദേവഗൗഡയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കാനായിരുന്നു തന്‍റെ സന്ദര്‍ശനമെന്ന് മുനിയപ്പ പറഞ്ഞു.

'പാര്‍വ്വതി മാഫിയ സംഘത്തിന്‍റെ വലയില്‍, താനുമായി പ്രണയത്തില്‍';യുവാവിനെ പോലീസ് പൂട്ടി

ഒറ്റപ്പെട്ട് ഷെയിന്‍;മോഹന്‍ലാലും കൈയ്യൊഴിഞ്ഞോ? നിലപാട് വ്യക്തമാക്കി 'അമ്മ'ഒറ്റപ്പെട്ട് ഷെയിന്‍;മോഹന്‍ലാലും കൈയ്യൊഴിഞ്ഞോ? നിലപാട് വ്യക്തമാക്കി 'അമ്മ'

 'ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്' 'ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്'

English summary
AICC calls DK Shivakumar Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X