കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിവ് പൊളിച്ച് കോൺഗ്രസ്; പലരും തെറിക്കും..സ്ഥാനാർത്ഥി നിർണയത്തിന് 600 പേരുടെ ടീം

Google Oneindia Malayalam News

ബെംഗളൂർ: കർണാടകത്തിൽ അധികാരത്തിലേക്ക് തിരച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. പതിവുകൾ പൊളിച്ച് അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അപ്രതീക്ഷിത തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ നൽകുന്നത്. ഇത്തവണ വിലപേശൽ നടക്കില്ലെന്നാണ് ശിവകുമാർ നേതാക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്.

1

2019 ൽ ബി ജെ പിയുടെ ഓപ്പറേഷൻ താമരയിലൂടെയാണ് കോൺഗ്രസിന് കർണാകയിൽ അധികാരം നഷ്ടപ്പെട്ടത്. ബി ജെ പിക്ക് ഭരണമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിന്ന് പാർട്ടിയെ പുറത്താക്കുന്നത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ബൂസ്റ്റാകുമെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വേറിയ തന്ത്രങ്ങളും പുതിയ പരീക്ഷണങ്ങളും കോൺഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്.

2

സ്ഥാനാർത്ഥി നിർണയത്തിൽ അപ്രതീക്ഷിതമായ തീരുമാനങ്ങൾ അടക്കം ഉണ്ടാകുമെന്നാണ് ഡികെ ശിവകുമാർ വ്യക്തമാക്കുന്നത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്കായിരിക്കും മുൻഗണനയെന്നും ശിവകുമാർ പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ ഡികെ ശിവകുമാറിന്റെ പ്രതികരണം. 'ഇത്തവണ വിലപേശലിന് സാധ്യത ഇല്ല. സ്ഥാനാർത്ഥി നിർണയത്തിനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനുഗലുവിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ തന്നെ എ ഐ സി സി ചുമതലപ്പെടുത്തിയിട്ടുണ്ട്', ശിവകുമാർ പറഞ്ഞു.

3

'പുതിയ ടീമിനെ നിയോഗിച്ച കാര്യം രാഹുൽ ഗാന്ധിയാണ് തങ്ങളെ വിളിച്ച് അറിയിച്ചത്. സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ ടീം വിശകലനം ചെയ്യും. 600 പേര്‍ അടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചത്. രണ്ടോ മൂന്നോ അംഗങ്ങൾ അടങ്ങുന്ന ടീമായിരിക്കും ഓരോ മണ്ഡലങ്ങളിലും പ്രവർത്തിക്കുക. ഓരോ സീറ്റും പ്രധാനമാണ്. തങ്ങളുടെ മണ്ഡലത്തിൽ ഞങ്ങളെ ആർക്കും ചയ്യാൻ സാധിക്കില്ലെന്ന ചിന്തയായിരിക്കും പലർക്കും. എന്നാൽ അതൊക്കെ വെറും തെറ്റിധാരണ മാത്രമാണ്',ഡികെ ശിവകുമാർ പറഞ്ഞു.

മറുനീക്കവുമായി അശോക് ഗെഹ്ലോട്ട്; രാഹുലിനായി പ്രമേയം , ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാൻമറുനീക്കവുമായി അശോക് ഗെഹ്ലോട്ട്; രാഹുലിനായി പ്രമേയം , ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാൻ

4

ശക്തിപ്രകടനമെന്ന നിലയിൽ ഭാരത് ജോഡോ യാത്രയിൽ പരമാവധി നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ശിവകുമാർ നേതാക്കളോട് വ്യക്തമാക്കി. വിവാഹ ചടങ്ങുകളിലും റിബൺ മുറിക്കലിലും പങ്കെടുക്കുന്ന നേതാക്കളെയല്ല പാർട്ടിക്ക് ആവശ്യം. തിരഞ്ഞെടുപ്പിൽ വിജയിച്ചേ മതിയാകൂ. അതിനായി നമ്പറുകൾ വേണം. നേതാക്കൾ ബൂത്ത് തലത്തിൽ പോയി പ്രവർത്തിക്കണം, ശിവകുമാർ പറഞ്ഞു.

വിവാഹം ഉടൻ; പ്രണയ വിവാഹമോ? ട്രോളുകൾ, സുഹൃത്ത് വീണ വിജയനെ കുറിച്ച്..മനസ് തുറന്ന് ചിന്ത ജെറോംവിവാഹം ഉടൻ; പ്രണയ വിവാഹമോ? ട്രോളുകൾ, സുഹൃത്ത് വീണ വിജയനെ കുറിച്ച്..മനസ് തുറന്ന് ചിന്ത ജെറോം

5

ഭാരത് ജോഡോ യാത്രയിൽ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ പരിമിതിയുണ്ടെന്ന് പരാതിപ്പെട്ട നേതാവിനെ ഡികെ ശിവകുമാർ യോഗത്തിനിടെ പരസ്യമായി ശാസിച്ചു. ആർ വി ദേശ്പാണ്ഡെ എന്ന നേതാവിനെയാണ് അദ്ദേഹം വിമർശിച്ചത്. ദേശ്പാണ്ഡെയോട് പ്രവർത്തകരെ എത്തിക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് തന്റെ മണ്ഡലം വളരെ ദൂരത്താണ് നേതാക്കളെ എത്തിക്കുക പ്രയാസമാണെന്നാണ്. രാഹുൽ ഗാന്ധിയുടെ യാത്രയിൽ നേതാക്കൾ പങ്കെടുത്തില്ലെങ്കിൽ പിന്നെ ഏത് പരിപാടിയിലാണ് പ്രവർത്തകർ പങ്കെടുക്കുക? ഒരാളേയും വെറുതെ വിടാൻ ഞാൻ വെറുതെ വിടില്ല', ശിവകുമാർ പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ദിവസവും 20,000 പേരെ അണിനിരത്താനാണ് സംസ്ഥാന കോൺഗ്രസ് ഘടകം പദ്ധതിയിടുന്നത്.സാംസ്കാരിക സംഘങ്ങളെയും പരിപാടിയുടെ ഭാഗമാക്കും.

'തട്ടുകടയിൽ നിന്ന് ചായ കുടിച്ചത് കൊണ്ട് തീരുന്ന പ്രശ്നങ്ങളല്ല'; രാഹുൽ ഗാന്ധിയോട് 3 ചോദ്യങ്ങളുമായി ജലീൽ'തട്ടുകടയിൽ നിന്ന് ചായ കുടിച്ചത് കൊണ്ട് തീരുന്ന പ്രശ്നങ്ങളല്ല'; രാഹുൽ ഗാന്ധിയോട് 3 ചോദ്യങ്ങളുമായി ജലീൽ

ദിലീപ് കേസ്; ദൂരൂഹതയുടെ കെട്ടുകൾ..'വിചാരണ കോടതിയുടെ അത്യാവശ്യമായി അത്'; ബൈജു കൊട്ടാരക്കരദിലീപ് കേസ്; ദൂരൂഹതയുടെ കെട്ടുകൾ..'വിചാരണ കോടതിയുടെ അത്യാവശ്യമായി അത്'; ബൈജു കൊട്ടാരക്കര

English summary
AICC forms special team for candidate selection in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X