കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി... കെപിസിസി ആവശ്യപ്പെട്ടെന്ന് സുര്‍ജേവാല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന കാര്യം തള്ളാതെ എഐസിസി. രാഹുല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും സുര്‍ജേവാല പറഞ്ഞു. അതേസമയം കെപിസിസി നേതൃത്വം രാഹുലിനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുര്‍ജേവാല വ്യക്തമാക്കി.

1

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ യുഡിഎഫിലെ ഘടകകക്ഷികളും സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്‍മാറുമെന്ന് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആഗ്രഹിക്കുന്ന അംഗീകാരമാണ് ഇതെന്നും സിദ്ദിഖ് പറഞ്ഞു. കേരള ഘടകത്തിന്റെ ആവശ്യം രാഹുല്‍ അംഗീകരിച്ചെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

രാഹുല്‍ വരുന്നതോടെ കേരളത്തിലെ എല്ലാ സീറ്റും കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. രാഹുല്‍ മത്സരിക്കണമെന്ന കാര്യം താന്‍ വീണ്ടും ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തുനില്‍ക്കുന്നത്. അദ്ദേഹം തയ്യാറായാല്‍ സൗഭ്യാഗ്യമാണ്. ദക്ഷിണേന്ത്യയില്‍ അത് വലിയ തരംഗമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം രാഹുല്‍ കേരളത്തില് മത്സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തില്‍ അതിന്റെ ആവേശമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം രാഹുലിനോട് കേരളത്തിലെ നേതാക്കള്‍ പറയുകയും ചെയ്തു. മുതിര്‍ന്ന നേതാവ് എംഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റാണിത്. ഇവിടെ കോണ്‍ഗ്രസിന് സഹതാപ തരംഗം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാര്‍ത്ഥി.... ശത്രുഘ്‌നന്‍ സിന്‍ഹ പടിക്ക് പുറത്ത്!!പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാര്‍ത്ഥി.... ശത്രുഘ്‌നന്‍ സിന്‍ഹ പടിക്ക് പുറത്ത്!!

English summary
aicc hints rahul may contest from wayanad announcement soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X