കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ

  • By
Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറനാകാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പാര്‍ട്ടിയുടെ തകര്‍ച്ച മുതലാക്കി 'കോണ്‍ഗ്രസ് മുക്ത ഭാരത'മെന്ന നീക്കം സജീവമാക്കിയിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

<strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും</strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും

ദക്ഷിണേന്ത്യയില്‍ താമര വിരിയാത്ത സംസ്ഥാനങ്ങളില്‍ ഷാ തന്‍റെ പണി തുടങ്ങി കഴിഞ്ഞു. കര്‍ണാടകയ്ക്ക് പുറമെ പാര്‍ട്ടിക്ക് മുന്നേറ്റം നേടാന്‍ കഴിഞ്ഞ തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ പതനം ഉറപ്പാക്കുകയെന്ന നീക്കത്തില്‍ മുന്നേറുകയാണ് ഷാ. ബിജെപി നീക്കങ്ങള്‍ സജീവമാക്കിയതോടെ തെലങ്കാനയില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

 എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്ക്

എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്ക്

സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊരുക്കത്തിനിടെ കോൺഗ്രസിൽ നിന്നും എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്കും ടിആര്‍എസിലേക്കും പോയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടതോടെ 12 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ടിആര്‍എസില്‍ ലയിച്ചിരുന്ന. 119 അംഗ നിയമസഭയിൽ 19 അംഗങ്ങളായിരുന്നു കോൺഗ്രസിന് ആകെയുണ്ടായിരുന്നത്.

 ഉടച്ചുവാര്‍ക്കും

ഉടച്ചുവാര്‍ക്കും

ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളും യുപിഎ സർക്കാരിലെ മന്ത്രിമാരുമായിരുന്ന സാർവെ സത്യനാരായണയും ബലറാം നായിക്കും ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

 പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

വിമത കോൺഗ്രസ് എംഎൽഎ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡിയും ബിജെപിയുമായി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ ഉടച്ച് വാര്‍ക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
വിശ്വസ്തരായ നേതാക്കളെ സംസ്ഥാന, ജില്ലാ ഘടകങ്ങളില്‍ നിയമിക്കാനാണ് എഐസിസിയുടെ തിരുമാനം.

ആശങ്കയോടെ എഐസിസി

ആശങ്കയോടെ എഐസിസി

തെലങ്കാന സംസ്ഥാന അധ്യക്ഷ പദവിയില്‍ ആരെ നിയമിക്കുമെന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തിന് ആശങ്കയുണ്ട്. മുന്‍ മന്ത്രി ജീവന്‍ റെഡ്ഡി, ഡി ശ്രീധര്‍ ബാബു, ടിപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി, മുന്‍ എംപിയും മന്തിയും കോമാട്ടി റെഡ്ഡി രാജഗോപാല റെഡ്ഡിയുടെ സഹോദരനുമായ വെങ്കട്ട റെഡ്ഡി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്.

 അടുത്താഴ്ചയോടെ

അടുത്താഴ്ചയോടെ

കോമാട്ടി രാജഗോപാല റെഡ്ഡി ബിജെപിയില്‍ ചേരാനിരിക്കുകയാണെങ്കിലും താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് വെങ്കിട്ട റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അധ്യക്ഷ പദവി ലഭിച്ചില്ലേങ്കില്‍ വെങ്കിട്ട റെഡ്ഡിയും കോണ്‍ഗ്രസ് വിടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എന്ത് തന്നെയായാലും രണ്ടാഴ്ചയ്ക്കുള്ളില്‍ അധ്യക്ഷനേയും മറ്റ് നേതാക്കളേയും നിയമിക്കാനാണ് നേതൃത്വത്തിന്‍റെ തിരുമാനം.

<strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും</strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും

<strong>പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി</strong>പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി

English summary
AICC may appoint loyal leders in state, district level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X