കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞു; തമിഴ്നാട്ടില്‍ ഡിസിസി പ്രസിഡന്‍റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

Google Oneindia Malayalam News

ചെന്നൈ: ഡിഎംകെയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച സൗത്ത് ചെന്നൈ ജില്ലാ പ്രസിഡണ്ട്‌ കരാട്ടെ ത്യാഗരാജനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തുടരണമോയെന്നതില്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. വിഷയത്തില്‍ നേതാക്കള്‍ തമ്മില്‍ വാഗ്വാദങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് താക്കീതെന്ന നിലയില്‍ കാരാട്ടെ രാജനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

<strong> 3000 രൂപ മതിപ്പ് വിലയുള്ള ഭൂമി വാങ്ങുന്നത് 1.60 ലക്ഷത്തിന്: വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം</strong> 3000 രൂപ മതിപ്പ് വിലയുള്ള ഭൂമി വാങ്ങുന്നത് 1.60 ലക്ഷത്തിന്: വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം

കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവ് കെ എന്‍ നെഹ്റു കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. 'എത്രനാളാണ് കോണ്‍ഗ്രസെന്ന പൊല്ലപ്പിനേയും ചുമലിലേറ്റി ഡിഎംകെ നടക്കുക. നാളെയും ഇത് ചെയ്യാൻ സ്റ്റാലിൻ പറഞ്ഞ‌ാൽ ചെയ്യണം. ചെയ്യാതിരിക്കാനാകില്ല' എന്നായിരുന്നു നെഹ്രുവിന്‍റെ വിവാദ പരാമര്‍ശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെന്നൈ മേഖലയില്‍ ചില കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്.

 rahulstalin

ഇതിന് മറുപടിയായി 'ഡിഎംകെ സഖ്യം ഇല്ലെങ്കിലും കോൺഗ്രസിന് വിജയിക്കാനാകും' എന്ന പ്രതികരണവുമായി കരാട്ടെ ത്യാഗരാജന്‍ രംഗത്ത് എത്തുകയായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് വിഷയത്തില്‍ ഇടപെട്ട് ത്യാഗരാജനെ സസ്പെന്‍ഡ് ചെയ്തത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ത്യാഗരാജനെതിരായ നടപടിയെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം.

<strong> മലയാളത്തിലെ ആദ്യ വനിതാ സംവിധായക വിജയനിര്‍മ്മല അന്തരിച്ചു; ഭാര്‍ഗ്ഗവീനിലയത്തിലെ നായിക</strong> മലയാളത്തിലെ ആദ്യ വനിതാ സംവിധായക വിജയനിര്‍മ്മല അന്തരിച്ചു; ഭാര്‍ഗ്ഗവീനിലയത്തിലെ നായിക

തമിഴ്നാട്ടില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ മന്‍മോഹന്‍ സിങിനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ത്യാഗരാജനെതിരെ കോണ്‍ഗ്രസ് അതിവേഗത്തില്‍ നടപടിയെടുത്തത്. അതേസമയം തന്നെ ടുജി വിവാദകാലത്ത് തള്ളിപ്പറഞ്ഞ മന്‍മോഹന്‍ സിങ്ങിന് സീറ്റ് നല്‍കുന്നതിന് ഡിഎംകെയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പും ഉയരുന്നു. വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

English summary
AICC suspends south chennai dcc president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X