കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ വരും, കോണ്‍ഗ്രസിനെ നയിക്കും; പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കും

Google Oneindia Malayalam News

ബെംഗളൂരു: ദിനേഷ് ഗുണ്ടറാവു കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും തല്‍സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനത്തിനായി പാര്‍ട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങള്‍ ശക്തമായി രംഗത്ത് എത്തിയതോടെയാണ് നിയമനം നേതൃത്വത്തിന് തലവേദനയായി മാറിയത്.

എന്നാല്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വ്യക്തമായ മുന്‍ഗണന

വ്യക്തമായ മുന്‍ഗണന

മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമാരുമായിരുന്നു എംബീ പാട്ടീല്‍, ഡികെ ശിവകുമാര്‍ എന്നിവരെയാണ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. ഇതില്‍ ആദ്യം മുതല്‍ക്കെ ഡികെ ശിവകുമാറിന് വ്യക്തമായ മുന്‍ഗണന ലഭിക്കുകയും ചെയ്തിരുന്നു.

സിദ്ധരാമയ്യ പക്ഷം

സിദ്ധരാമയ്യ പക്ഷം

എന്നാല്‍ ഡികെ ശിവകുമാറിനെതിരെ സിദ്ധരാമയ്യ പക്ഷം രംഗത്ത് വന്നതോടെ പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് മില്ലാകാര്‍ജ്ജുന ഖാര്‍ഗെയുടെ പേരും ഇരു ഗ്രൂപ്പുകള്‍ക്കും പുറത്ത് നിന്നുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.

ജാതിസമവാക്യം

ജാതിസമവാക്യം

എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യക്കുറവ് തിരിച്ചടിയായി. ഇതോടെ ഡികെ ശിവകുമാറിലേക്ക് തന്നെ വീണ്ടും ചര്‍ച്ചകള്‍ എത്തിനില്‍ക്കുകയായിരുന്നു. ജാതിസമവാക്യങ്ങളാണ് ഭാരവാഹികളുടെ തീരുമാനത്തില്‍ നിര്‍ണ്ണായക ഘടകമായി മാറുന്നത്.

ലിംഗായത്ത്, വൊക്കലിഗ

ലിംഗായത്ത്, വൊക്കലിഗ

ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. എംബി പാട്ടീല്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഡികെ ശിവകുമാര്‍ വൊക്കലിംഗ വിഭാഗത്തില്‍ നിന്നുമുള്ള നേതാവുമാണ്.

പാട്ടീലിന്‍റെ കരുത്ത്

പാട്ടീലിന്‍റെ കരുത്ത്

മുന്‍മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയയ്യയുടെ പിന്തുണയായിരുന്നു എംബി പാട്ടീലിന്‍റെ കരുത്ത്. പിസി പാട്ടീലിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചാല്‍ ലിംഗായത്തുകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം

നീക്കം ശക്തമാക്കിയത്

നീക്കം ശക്തമാക്കിയത്

സിദ്ധരാമയ്യയുടെ അടുത്ത അനുയായിയ ബിസി പാട്ടില്‍ അധ്യക്ഷനായും നിയമസഭാ കക്ഷി നേതാവായി സിദ്ധരാമയ്യയും വന്നാല്‍ പാര്‍ട്ടിയില്‍ തങ്ങള്‍ ഒതുക്കപ്പെടുമെന്ന ഭയം മറു വിഭാഗത്തിനുണ്ട്. ഇതോടെയാണ് ഡികെ ശിവകുമാറിനായി മറുവിഭാഗം നീക്കം ശക്തമാക്കി തുടങ്ങിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍

പ്രതിസന്ധി ഘട്ടങ്ങളില്‍

നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ താങ്ങി നിര്‍ത്തിയ ഡികെ ശിവകുമാര്‍ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനായാല്‍ നിരവധി ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

റിപ്പോര്‍ട്ടില്‍

റിപ്പോര്‍ട്ടില്‍

കെപിസിസിസി അധ്യക്ഷപദത്തില്‍ ഡികെ ശിവകുമാര്‍ എത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിലേക്ക് പോയിട്ട് കാര്യമുള്ളുവെന്നാണ് ജെഡിഎസിലെ നേതാക്കളും പ്രവര്‍ത്തകരും കണക്ക് കൂട്ടുന്നത്. ഒരു വിഭാഗം നേതാക്കള്‍ ഇതിനിടയില്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്നു ജി പരമേശ്വര ഉള്‍പ്പടേയുള്ളവരുമായി ചര്‍ച്ച നടത്തിയെന്നുമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

തിരിച്ചടി

തിരിച്ചടി

ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷപദവിയില്‍ എത്തിയാല്‍ ജെഡിഎസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ജെഡിഎസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അസംതൃപ്തരായ ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്

വൊക്കലിംഗ വോട്ടുകള്‍

വൊക്കലിംഗ വോട്ടുകള്‍

വൊക്കലിംഗ സമുദായമാണ് ഓര്‍ഡ് മൈസൂര്‍ മേഖലയിലെ ജെഡിഎസിന്‍റെ വോട്ട് ബാങ്ക്. കര്‍ണാടക പിസിസി അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായി ഡികെ ശിവുകുമാര്‍ എത്തിയാല്‍ വലിയൊരളവില്‍ വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് പാര്‍ട്ടി നേതൃത്വവും കണക്ക് കൂട്ടുന്നു.

അടുത്ത ആഴ്ച്

അടുത്ത ആഴ്ച്

ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ പിസിസി പ്രസിഡന്‍റായി നിയമിക്കാന്‍ എഐസിസി തീരുമാനിച്ചതെന്നാണ് സൂചന. പുതിയ പിസിസി പ്രസിഡന്‍റ് പ്രഖ്യാപനം അടുത്ത ആഴ്ച്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശിവകുമാര്‍ അധ്യക്ഷനാവുമ്പോള്‍ ബിസി പാട്ടിലിനെ ഉപാധ്യക്ഷനായും നിയമിച്ച് സിദ്ധരാമയ്യ പക്ഷത്തെ അനുനിയിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ ശ്രമം.

പഞ്ചാബ് പിടിക്കാന്‍ സിദ്ധുവിനെ ലക്ഷ്യമിട്ട് ആംആദ്മി; സസൂക്ഷ്മം നിരീക്ഷിച്ച് കോണ്‍ഗ്രസ്പഞ്ചാബ് പിടിക്കാന്‍ സിദ്ധുവിനെ ലക്ഷ്യമിട്ട് ആംആദ്മി; സസൂക്ഷ്മം നിരീക്ഷിച്ച് കോണ്‍ഗ്രസ്

 ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ

English summary
aicc to announce DK Shivakumar as karnataka PCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X