കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ വായുമലിനീകരണം കൊവിഡ് കേസുകള്‍ ഗുരുതരമാക്കും; മുന്നറിയിപ്പുമായി എയിംസ് മേധാവി

Google Oneindia Malayalam News

ദില്ലി: ഡല്‍ഹിയിലെയും മറ്റ് അയല്‍ സംസ്ഥാനങ്ങളിലെയും വായുവിന്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മലിനീകരണം വരും ദിവസങ്ങളില്‍ കോവിഡ് അണുബാധയുടെ ഗുരുതരമായ കേസുകള്‍ക്ക് കാരണമാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. മലിനീകരണം ശ്വാസകോശാരോഗ്യത്തെ, പ്രത്യേകിച്ച് ശ്വാസകോശ, ആസ്ത്മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാൽ രാജ്യത്തിന് വേണ്ടി എന്ത് ചെയും ? ദീപാവലി വിരുന്നിൽ അതിഥിയുടെ ചോദ്യം വൈറൽരാഹുൽ ഗാന്ധി പ്രധാനമന്ത്രിയാൽ രാജ്യത്തിന് വേണ്ടി എന്ത് ചെയും ? ദീപാവലി വിരുന്നിൽ അതിഥിയുടെ ചോദ്യം വൈറൽ

വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഡോ.ഗുലേരിയ, വായു മലിനീകരണവും കൊറോണ വൈറസും ശ്വാസകോശത്തെ ബാധിക്കുകയും രോഗിയുടെ അവസ്ഥ വഷളാക്കുകയും ചിലപ്പോള്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. ഈ കാലയളവില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നം മാത്രമല്ല ആശങ്ക. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള രോഗികള്‍, പ്രത്യേകിച്ച് ക്രോണിക് ബ്രോങ്കൈറ്റിസ്, സിഒപിഡി, അല്ലെങ്കില്‍ ആസ്ത്മ രോഗികള്‍ എന്നിവയുള്ള ആളുകള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ശ്വസന പ്രശ്‌നങ്ങള്‍ നേരിടുമെന്ന് അദ്ദേഹം പറയുന്നു.

india

അതേസമയം, ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് ദില്ലയിലെ അന്തരീക്ഷം മലിനീകരിക്കപ്പെട്ടത്. ദില്ലിയിലും പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലാണ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം ദില്ലിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണകേന്ദ്രങ്ങളിലും വായു നിലവാര സൂചിക 450-ന് മുകളിലാണ്. ഈ സാഹചര്യത്തില്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും വായുവിന്റെ ഗുണനിലവാരം രൂക്ഷമായ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ഡോ. ഗുലേരിയ നിര്‍ദ്ദേശിച്ചു. മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പ്രഭാതസവാരിക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി ദേശീയ നിർവ്വാഹകസമിതി യോഗം ഇന്ന്; വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽബി ജെ പി ദേശീയ നിർവ്വാഹകസമിതി യോഗം ഇന്ന്; വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ

ഉയര്‍ന്ന കാറ്റിന്റെ വേഗത കാരണം ശനിയാഴ്ച ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്, അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വായുവിലെ മലിനീകരണത്തില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) സമീര്‍ ആപ്പ് അനുസരിച്ച്, ശനിയാഴ്ച രാവിലെ 8 മണിക്ക് നഗരത്തിലെ എക്യുഐ 'കടുത്ത' വിഭാഗത്തില്‍ 449 ല്‍ ആണ്. വെള്ളിയാഴ്ച ഇത് 462 ആയിരുന്നു.

Recommended Video

cmsvideo
Delhi air quality still ‘severe’, Air pollution warning for people | Oneindia Malayalam

പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യു മികച്ചതും, 51 നും 100 ഇടയില്‍ തൃപ്തികരം, 101 നും 200 ഇടയില്‍ മിതമായ, 201 നും 300നും ഇടയില്‍ മോശം, 301 നും 400 നും ഇടയില്‍ വളരെ മോശം, 401, 500 തീവ്രം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും വ്യാഴാഴ്ച ദീപാവലി ദിനത്തില്‍ വ്യാപകമായ പടക്കം പൊട്ടിച്ചിരുന്നു, കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ, ദീപാവലിക്ക് ശേഷം അഞ്ച് വര്‍ഷത്തിനിടെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശ അവസ്ഥയിലായിരുന്നു.

English summary
AIIMS Chief Dr Guleria Says Air pollution in Delhi could exacerbate Covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X