കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവാക്സിൻ തൽക്കാലം ഉപയോഗിക്കില്ല: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മാത്രമെന്ന് എയിംസ് മേധാവി

Google Oneindia Malayalam News

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ കൊവാക്സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പ് വാക്സിന് അനുമതി നൽകിയതിനെതിരെ വ്യാപകമായി വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഗുലേറിയയുടെ പ്രസ്താവന പുറത്തുവരുന്നത്.

തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന് വിറ്റത്‌ നിയമാനുസൃതമെന്ന്‌ വസന്ത; സ്ഥലത്തിന്‌ പട്ടയമുണ്ട്തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന് വിറ്റത്‌ നിയമാനുസൃതമെന്ന്‌ വസന്ത; സ്ഥലത്തിന്‌ പട്ടയമുണ്ട്

ഇന്ത്യയിൽ ഉപാധികളോടെ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ കൊറോണ വൈറസ് വാക്സിനുകൾക്ക് അനുമതി നൽകിയതായി ഇന്ന് രാവിലെയാണ് ഡ്രഗ് കൺട്രോളർ അറിയിച്ചത്. കൊറോണ വൈറസിനെതിരെ 7.42 ശതമാനം ഫലപ്രാപ്തിയുള്ളതാണ് കൊവിഷീൽഡെന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ വ്യക്തമാക്കിയത്. ഇപ്പോൾ അനുമതി ലഭിച്ച രണ്ട് വാക്സിനുകളും രണ്ട് ഡോസ് വീതമാണ് നൽകേണ്ടതെന്നും ഡ്രഗ് കൺട്രോളർ വ്യക്തമാക്കിയിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുള്ള വാക്സിൻ ആയിരിക്കും വരും ദിവസങ്ങളിൽ രാജ്യത്ത് ഉപയോഗിക്കുകയെന്നും ഭാരത് ബയോടെകിന്റെ വാക്സിൻ തൽക്കാലം ഉപയോഗിക്കില്ലെന്നും ഗുലേറിയയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

 corona15

ആദ്യത്തെ ഏതാനും ആഴ്ചകളിൽ കോവിഷീൽഡ് വാക്സിൻ ആയിരിക്കും വിതരണം ചെയ്യുകയെന്നും കോവിഷീൽഡിന്റെ അഞ്ച് കോടി വാക്സിനുകൾ വിതരണത്തിന് തയ്യാറായിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമയത്തിനുള്ളിൽ കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം എന്നിങ്ങനെ മൂന്നാംഘട്ട പരീക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും വാക്സിൻ വിതരണത്തിനായി ലഭ്യമാക്കുകയെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി.

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാവാത്ത സാഹചര്യത്തിൽ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെതിരെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിൽ വാക്സിന് അനുമതി നൽകുന്നത് അപകടകരവും അപക്വവുമായ നീക്കമാണെന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ഇതിന് പുറമേ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വിശദീകരണം നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി കോട്ടയില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പടെ കേരള കോണ്‍ഗ്രസിലേക്ക്കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി കോട്ടയില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പടെ കേരള കോണ്‍ഗ്രസിലേക്ക്

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരമുള്ള സർക്കാർ; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധിസ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരമുള്ള സർക്കാർ; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

English summary
AIIMS chief says Bharat Biotech’s Covaxin can be used as backup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X