Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കൈയ്യിലെ ഞരന്പ് മുറിച്ചു, മറുകൈയ്യില്‍ ഡ്രിപ്പ്, വനിത ഡോക്ടറുടെ മരണം പൊലീസിനെ വലയ്ക്കുന്നു

ദില്ലി: എയിംസിലെ അനസ്‌തേഷ്യ വിഭാഗത്തിലെ വനിത ഡോക്ടര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അനസ്‌തേഷ്യ വിഭാഗം സീനിയര്‍ ഡോക്ടര്‍ പ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഹര്‍ഗഞ്ചിലെ ഹോട്ടല്‍ മുറിയിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദാമ്പത്യ പ്രശ്‌നങ്ങള്‍ മൂലമാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രി 11.45 ഓടെയാണ് ഹോട്ടല്‍ പ്രസിഡന്‍സിയില്‍ ഡോക്ടര്‍ മുറിയെടുത്തത്. ഞായറാഴ്ച ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത് .

Suicide

പൊലീസെത്തി മുറി തുറക്കുമ്പോള്‍ ഞരമ്പ് മുറിച്ച് നിലയിലായിരുന്നു ഡോക്ടര്‍ . മറ്റൊരുകൈയ്യില്‍ ഡ്രിപ്പ് എടുത്തിരുന്നു. ഞരമ്പ് മുറിയ്ക്കുമ്പോഴുള്ള വേദന ഒഴിവാക്കാനായിരിയ്ക്കണം ഡ്രിപ്പ് എടുത്തതെന്നാണ് സൂചന .

മരണം സ്ഥിരീകരിച്ചതോടെ ഡോക്ടറുടെ ഭര്‍തൃബന്ധുക്കളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി പൊലീസ് വിളിപ്പിച്ചിട്ടുണ്ട് . ജയ്പ്പൂരിലാണ് ഡോക്ടറുടെ ഭര്‍ത്താവിന്റെ വീട്. ഡോക്ടര്‍ താമസിച്ച മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി വാര്‍ത്ത പ്രചരിയ്ക്കുന്നു . എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+