കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി എംയിസിലെ മുതിര്‍ന്ന ഡോക്ടര്‍ ജിതേന്ദ്ര നാഥ് പാണ്ഡേ കോവിഡ് ബാധിച്ച് മരിച്ചു

Google Oneindia Malayalam News

ദില്ലി: ദില്ലി എയിംസ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേയാണ് മരിച്ചത്. എയിംസിലെ കോവിഡ് രോഗികളുടെ ചികിത്സി നടക്കുന്നത് ഇതേ വിഭാഗത്തിലാണ്. രാജ്യതലസ്ഥാനത്തെ പ്രമുഖ ഡോക്ടറായ സംഗീത റെഡ്ഡിയാണ് ഡോ. ജിതേന്ദ്രനാത് പാണ്ഡെ കോവിഡ് ബാധിച്ച് മരിച്ചതായി അറിയിച്ചത്. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ദില്ലിയില്‍ ഇതിനോടം കോവിഡ് പിടിപെട്ടിരിക്കുന്നത്.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നാലാംസ്ഥാനത്താണ് ദില്ലി. 12,319 പേര്‍ക്കാണ് ദില്ലിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5897 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ജീവന്‍ നഷ്ടമായത് 208 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ദില്ലിയില്‍ 591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ ദില്ലിയിലെ തീവ്ര ബാധിത മേഖലകളുടെ എണ്ണം 78 ൽ നിന്ന് 92 ആയി ഉയര്‍ന്നിട്ടുണ്ട്.

 coronavirus2

അതേസമയം രാജ്യത്ത് ഇതുവരെ 125101പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3720 പേർക്ക് രോഗബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6,654 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. നിലവിൽ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 44582 ആണ്. 1517 പേർ വൈറസ് ബാധമൂലം മരിച്ചു.

തമിഴ്നാട്ടിൽ 759 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 15512 ആയി. ചെന്നൈയിൽ ഇന്ന് മാത്രം 625 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ഗുജറാത്തിലും ബിഹാറിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ദിനംപ്രതി ഉണ്ടാകുന്നുണ്ട്. കർണാടകയിൽ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് കടക്കുകയാണ്. ഇന്ന് കർണാടകയിൽ 216 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടികയിലെ കൂടുതല്‍ പേരും മഹാരാഷ്ട്രയില്‍ നിന്നം വന്നവരാണ്. 88% പേരോളം മുംബൈ യാത്രാ പശ്ചാത്തലം ഉള്ളവരാണ്.

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

 സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്! സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്!

English summary
AIIMS doctor Jitendra nath pande dies of covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X