കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റേത് ആത്മഹത്യ തന്നെയെന്ന് ഫോറൻസിക് സംഘം: സിബിഐയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു,വാദങ്ങൾ തള്ളി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജുപുത്തിന്റെ മരണം സംബന്ധിച്ച് വിശദീകരണവുമായി എയിംസ് മെഡിക്കൽ ബോർഡ്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഫോറൻസിക് സംഘം പരിശോധനയിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. ആദ്യം മുംബൈ പോലീസും തുടർന്ന് സമാന്തരമായി ബിഹാർ പോലീസും അന്വേഷണം ആരംഭിച്ച കേസ് നിലവിൽ സിബിഐയാണ് അന്വേഷിച്ചുവരുന്നത്.

രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ, പൊട്ടിക്കരഞ്ഞ് കുടുംബം, പ്രദേശത്ത് വൻ സുരക്ഷ രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ, പൊട്ടിക്കരഞ്ഞ് കുടുംബം, പ്രദേശത്ത് വൻ സുരക്ഷ

ആരോപണം തള്ളി

ആരോപണം തള്ളി

സുശാന്ത് സിംഗ് തൂങ്ങിമരിച്ചതാണെന്നാണ് മെഡിക്കൽ ബോർഡ് ചൂണ്ടിക്കാണിക്കുന്നത്. എയിംസിലെ ഫോറൻസിക് തലവൻ ഡോ. സുധീർ ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം വിഷം നൽകിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണം ആറംഗ ഫോറൻസിക് ഡോക്ടർമാരുടെ സംഘം തള്ളിക്കളഞ്ഞിട്ടുണ്ട്. സുശാന്തിന്റേതാണ് തൂങ്ങിമരണമാണ്. ഇക്കാര്യം വ്യക്തമാക്കുന്ന ഞങ്ങളുടെ നിർണ്ണായക റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചതായി ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. ഗുപ്ത വ്യക്തമാക്കി. ആത്മഹത്യാപ്രേരണാക്കുറ്റം സംബന്ധിച്ച് സിബിഐ അന്വേഷണം തുടരും. ബിഹാർ പോലീസാണ് ഇത് സംബന്ധിച്ചുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്.

റിപ്പോർട്ട് സമർപ്പിക്കും

റിപ്പോർട്ട് സമർപ്പിക്കും

ജൂൺ നാലിനാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സുശാന്ത് സിംഗിന്റെ പിതാവ് ബിഹാർ പോലീസിന് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ഇടപെട്ട് കേസന്വേഷണം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതാണെന്നും വിഷം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നുമുള്ള വാദം ഉയർന്നിരുന്നു. എയിംസിലെ ഒരു ഡോക്ടറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നത്. ഡോക്ടറെ ഉദ്ധരിച്ച് സുശാന്തിന്റെ അഭിഭാഷനാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇത് പിന്നീട് വിവാദത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫോറൻസിക് വിഭാഗം സിബിഐയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്.

 കേന്ദ്ര ഏജൻസികൾ

കേന്ദ്ര ഏജൻസികൾ

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മയക്കുമരുന്ന് ബന്ധം സംബന്ധിച്ചും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്. തുടർന്ന് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയെയും എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. സുശാന്തിന് വേണ്ടി മയക്കുമരുന്ന് ശേഖരിച്ച് എത്തിച്ചുകൊടുക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റിയ മയക്കുമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡിലെ ചില നടിമാരുടെ പേരുകളും എൻസിബിയോട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

 ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു

സുശാന്ത് സിംഗിനെ റിയ ചക്രവർത്തി മാനസികമായി പീഡിപ്പിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ പിതാവ് കെ കെ സിംഗ് പരാതി നൽകിയത്. പണത്തിനായി റിയ ചക്രവർത്തി സുശാന്തിനെ ദുരുപയോഗം ചെയ്തെന്നും മരണത്തിലേക്ക് തള്ളിവിട്ടെന്നുമാണ് ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം 20 പേരെയാണ് സിബിഐ ചോദ്യം ചെയ്തത്. 57 ദിവസം നീണ്ട അന്വേഷണത്തിനിടെ സിബിഐ പിടിച്ചെടുത്ത ലാപ്ടോപ്പ്, ഹാർഡ് ഡ്രൈവ്, ഡിജിറ്റൽ ക്യാമറ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പരിശോധിച്ചിരുന്നു.

English summary
AIIMS medical board denies murder claims on Sushant case, and certifies death by suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X